കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാളിയ പരീക്ഷണമല്ല; കോഴിക്കോട്ടെ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി വന്‍വിജയം, പദ്ധതി എട്ടാം വയസ്സിലേക്ക്!

Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിന്റെ സുസ്ഥിര വികസന ചര്‍ച്ചകളിലേക്ക് കോഴിക്കോട് ജില്ലയുടെ സംഭാവനയായ ഹോം ഷോപ്പ് പദ്ധതി വിജയകരമായ എട്ടാം വര്‍ഷത്തിലേക്ക്. പ്രാദേശികാടിസ്ഥാനത്തിലുള്ള വിപണന പരീക്ഷണങ്ങള്‍ വേണ്ടത്ര വിജയം കൈവരിക്കാതിരിക്കുമ്പോഴാണ് ജില്ലയിലെ കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി വലിയ വിജയമാകുന്നത്. വമ്പന്‍ പരസ്യങ്ങളുടെ അകമ്പടിയില്ലാതെ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഹോംഷോപ്പ് വഴി നേരിട്ട് വീടുകളിലെത്തിക്കുകയാണ് ചെയ്യുന്നത്. പ്രാദേശികമായുണ്ടാക്കുന്ന ഉത്ന്നപ്പങ്ങള്‍ക്ക് സുസ്ഥിരമായ വിപണി സൃഷ്ടിക്കുക എന്ന സ്വപ്‌നത്തിന്റെയും അതിന്മേലുള്ള ചര്‍ച്ചകുടെയും ഫലമായിരുന്നു ഹോംഷോപ്പ്.

25 ഹോംഷോപ്പ് ഓണര്‍മാരും ഒന്‍പത് ഉത്പന്നങ്ങളുമായി 2010 ജൂലൈ 29ന് കൊയിലാണ്ടിയിലായിരുന്നു ഹോം ഷോപ്പിന്റെ തുടക്കം. ഇപ്പോള്‍ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന 39 ഉത്പാദന യൂണിറ്റുകളുണ്ട്. ഇതില്‍ 63 വ്യത്യസ്ത ഉത്പന്നങ്ങളും അവയില്‍ പ്രവര്‍ത്തിക്കുന്ന 239 കുടുംബങ്ങളും, ഉല്‍പ്പന്നങ്ങള്‍ വീടുകയറി വില്‍ക്കുന്ന 386 ഹോംഷോപ്പ് ഓണര്‍മാരും അവരുടെ കുടുംബങ്ങളുമുണ്ട്. ഇതിനുപുറമെ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍്മാര്‍, മാനേജ്‌മെന്റ് ടീം അംഗങ്ങള്‍, ഓഫീസ് സ്റ്റാഫ് തുടങ്ങി 18 പേരും ഉള്‍പ്പെടെ ആകെ 643 കുടുംബങ്ങള്‍ പദ്ധതിയെ ആശ്രയിച്ചു ജീവിക്കുന്നു. ഓരോ വാര്‍ഡിലും ഹോംഷോപ്പുകള്‍ സ്ഥാപിച്ച് ഗുണനിലവാരമുള്ള കുടുംബശ്രീ ഉല്‍പ്പങ്ങള്‍ സ്ഥിരമായി വീടുകളിലെത്തിച്ച് നേര്‍വിപണനത്തിന് പുതിയ മാതൃകകള്‍ തീര്‍ക്കുന്ന ഹോംഷോപ്പ് പദ്ധതി ജില്ലയിലെ 52 കുടുംബശ്രീ സി.ഡി.എസുകളില്‍ ഇതിനകം വ്യാപിപ്പിച്ചു കഴിഞ്ഞു.

kudumbasree-

എലത്തൂരിലെ ഐശ്വര്യ ദാഹശമനി, കൈതക്കല്‍ സമത കുടുംബശ്രീയുടെ കാച്ചിയ വെളിച്ചെണ്ണ, എലത്തൂരിലെ ജ്യോതിക കുടുംബശ്രീ യൂണിറ്റിന്റെ ഡിറ്റര്‍ജന്റ് പൗഡര്‍, ബാലുശ്ശേരി സമൃദ്ധി യൂണിന്റെ അച്ചാറും ജാമും, പെരുവയല്‍ നോവ പ്രൊഡക്ഷന്‍ യൂണിറ്റിന്റെ ഒറിജിന്‍ സോപ്പ് തുടങ്ങിയവ ഇതിനോടകം തന്നെ വിപണികള്‍ കയ്യടിക്കിയിരിക്കുന്നു. കുടുംബശ്രീയുടെ മറ്റു പദ്ധതികളില്‍ നിന്നും വ്യത്യസ്തമായി അഞ്ച് പേര്‍ ഉള്‍പ്പെട്ട ഒരു മാനേജ്‌മെന്റ് ടീം വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് നേതൃത്വം നല്‍കുന്നു.

കുടുംബശ്രീ സംഘടനാസംവിധാനങ്ങള്‍ വഴി അപേക്ഷ ക്ഷണിച്ച് വിദഗ്ദ്ധ പാനല്‍ ഇന്റര്‍വ്യൂ നടത്തിയാണ് ഹോം ഷോപ്പ് ഓണര്‍മാരെ തെരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുവര്‍ക്ക് ഒരാഴ്ചക്കാലത്തെ പരിശീലനവും നല്‍കുന്നുണ്ട്. കൂടാതെ പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ഹോം ഷോപ്പ് പദ്ധതി നടപ്പാക്കുന്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി അത്തോളി, ചേമഞ്ചേരി, അരിക്കുളം, മൂടാടി, ചെങ്ങോട്ടുകാവ് എന്നീ പഞ്ചായത്തുകളില്‍ മുഴുവന്‍ വാര്‍ഡുകളിലും ഹോം ഷോപ്പ് സ്ഥാപിച്ചു സമ്പൂര്‍ണ്ണ ഹോം ഷോപ്പ് ബ്ലോക്കായി പ്രഖ്യാപിക്കും. ഓരോ പഞ്ചായത്തിലും കുടുംബശ്രീയുടെ കീഴില്‍ ഒരു ഉത്പാദന യൂണിറ്റെങ്കിലും സ്ഥാപിച്ച് ആ ഉത്പന്നങ്ങളും ഹോം ഷോപ്പ് വഴി ജില്ലയിലെ മുഴുവന്‍ വീടുകളിലും സ്ഥിരമായി എത്തിക്കാനും സൗകര്യമുണ്ടാക്കും.

Kozhikode
English summary
kozhikkode local news kudumbasree home shop.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X