വായനക്കാരെ തേടി പുസ്തകങ്ങള്‍ വീടുകളിലേക്ക്: എരവട്ടൂര്‍ ജനകീയ വായനശാലയുടെ വേറിട്ട മാതൃക
പേരാമ്പ്ര: വായന പ്രോത്സാഹിപ്പിക്കാന്‍ പുസ്തകം പുരകളിലേക്ക് പദ്ധതിയുമായി എരവട്ടൂര്‍ ജനകീയ വായനശാല. വായനക്കാരെ തേടി എരവട്ടൂര്‍ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ പുസ്തകം പുരകളിലേക്ക് എന്നപദ്ധതിക്ക് തുടക്കമായി. അസുഖം, പ്രായാധിക്യം, സമയക്കുറവ് തുടങ്ങിയ പല കാരണങ്ങള്‍കൊണ്ടും ലൈബ്രറിയില്‍ വന്ന് പുസ്തകമെടുക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്കും, വിദ്യാര്‍ത്ഥികളിലും, യുവാക്കളിലും വായനശീലം വര്‍ദ്ധിപ്പിക്കുവാനും വേണ്ടിയാണ് ഈ പുതിയ പദ്ധതി ആരംഭിച്ചത്.
എല്ലാ ആഴ്ചകളിലും വീടുകളില്‍ പുസ്തകമെത്തിച്ച് നല്‍കും. ഇതിലൂടെ വായന പ്രോത്സാഹിപ്പിക്കാനും നാട്ടുകാരും ഗ്രന്ഥാലയവുമായി തമ്മിലെ ആത്മബന്ധം സ്ഥാപിക്കാനും കഴിയുമെന്ന വിശ്വാസത്തിലാണ് വായനശാല പ്രവര്‍ത്തകര്‍. ആവശ്യമുള്ളവര്‍ക്ക് ഫോണ്‍ ചെയ്താല്‍ വീട്ടില്‍ പുസ്തകം എത്തിച്ചു കൊടുക്കും.

മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് പാലേരി രമ്യ അഴകത്തിന് പുസ്തകം നല്‍കി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു. പി. ബാലന്‍ അടിയോടി മുഖ്യ പ്രഭാഷണം നടത്തി. ടി.എം. ബാലകൃഷ്ണന്‍, ഒ.കെ. ബാലകൃഷ്ണന്‍, കെ. ബാലന്‍, കെ.കെ. രാജീവന്‍, വി.കെ. മൂസ്സ, വനജ ആനേരി, ടി.എം. ഷീബ, കെ. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു












Click it and Unblock the Notifications