കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാന ഭാഗ്യക്കുറിക്കു സമാന്തരമായി ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം: രണ്ടുപേര്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാന ഭാഗ്യക്കുറിക്കു സമാന്തരമായി ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് ജംങ്ഷ്ന് സമീപത്തുള്ള കടയിലാണ് ചൂതാട്ടം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഗുരുവായൂരപ്പന്‍ കോളേജിന് സമീപത്തെ പിലാക്കാട്ട് വീട്ടില്‍ പി. രതീഷ്‌കുമാര്‍, മാങ്കാവ് പേട്ടേല്‍താഴം ശശി എന്നിവരെ കസബ സി.ഐ കെ.പി ബിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇവരെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: സംസ്ഥാന ലോട്ടറിക്ക് സമാന്തരമായാണ് ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടക്കുന്നത്. ആവശ്യക്കാരെ തെരഞ്ഞെടുത്ത് വാട്‌സ്ആപ് ഗ്രൂപ്പ് വഴിയാണ് ചൂതാട്ടം. കൂലിപ്പണിക്കാരാണ് സ്ഥിരമായി ചൂതാട്ടത്തില്‍ ഏര്‍പ്പെടുന്നത്. ആവശ്യക്കാര്‍ ഇഷ്ടമുള്ള മൂന്നക്ക നമ്പര്‍ എഴുതി നല്‍കണം. ഭാഗ്യക്കുറി നറുക്കെടുപ്പിന് മുമ്പ് നമ്പര്‍ എഴുതി കടയില്‍ ഏല്‍പ്പിക്കണം. നമ്പറിനു നേരെ എത്ര എണ്ണമാണ് വേണ്ടതെന്നും എഴുതണം.

lottery-1

ഇപ്രകാരം എഴുതി കടയിലുള്ള രതീഷ്‌കുമാറിന് വാട്‌സ് ആപ്പ് ചെയ്യും. രതീഷ്‌കുമാര്‍ ഇത്തരത്തില്‍ ലഭിക്കുന്ന വാട്‌സ്ആപ് സന്ദേശം പ്രധാന ഏജന്റ് പി ശശിക്ക് കൈമാറുകയാണ് പതിവ്. സംസ്ഥാന ലോട്ടറിയുടെ സമ്മാനമടിച്ച ടിക്കറ്റില്‍ അവസാന മൂന്നക്ക നമ്പര്‍ ആരെങ്കിലും എഴുതി നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സമ്മാനം നല്‍കും. ഒരു നമ്പര്‍ എഴുതി നല്‍കുന്നതിന് 10 രൂപയാണ് ഈടാക്കുന്നത്. പലരും അഞ്ച് ടിക്കറ്റ് മുതല്‍ എടുക്കാറുണ്ട്. ഒരു ടിക്കറ്റിന് 5000 രൂപയാണ് ലഭിച്ചതെങ്കില്‍ അഞ്ച് ടിക്കറ്റ് എടുത്ത ആള്‍ക്ക് 25000 രൂപ ലഭിക്കും. 5000, 10000, 500, 250, 100, 50, 30 എന്നീ നിരക്കില്‍ ചൂതാട്ടം നടത്താം.

നമ്പര്‍ അടിച്ചാല്‍ അടുത്ത ദിവസം തന്നെ തുക ലഭിക്കുമെന്നതാണ് കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിച്ചത്. സ്ഥിരമായി ചൂതാട്ടത്തില്‍ പങ്കാളികളാകുന്നവരെ മാത്രമാണ് വാട്‌സ്ആപ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നത്. നാലുമാസമായി ഇത്തരത്തില്‍ ചൂതാട്ടം നടക്കുന്നുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി എസ്.ഐ ബിജിത്ത് പറഞ്ഞു. ഇത്തരത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൂതാട്ടം നടക്കുന്നുണ്ടൊണ് അറിയുന്നത്. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ നടപടിയെടുക്കാന്‍ സാധിക്കുന്നില്ല. ഒറ്റ നമ്പര്‍ ചൂതാട്ടം നടക്കുന്നത് കേരള ലോട്ടറിയുടെ വില്പനയെയും ബാധിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.

Kozhikode
English summary
kozhikkode local news lottery fraud.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X