മിഠായിത്തെരുവിലെ ഇരിപ്പിടത്തില്‍ സ്ത്രീകളുടെ ഫോട്ടോ എടുത്തു: മധ്യവയസ്കന്‍ പൊലീസ് കസ്റ്റഡിയില്‍!
കോഴിക്കോട്: സ്ത്രീകളുടെ ഫോട്ടോ എടുത്ത മധ്യവയസ്‌കനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ശനിയാഴ്ച രാവിലെ 11ഓടെ മിഠായിത്തെരുവില്‍ എത്തിയാണ് ഇയാള്‍ സ്ത്രീകളുടെ ഫേട്ടോ എടുത്തത്. പുതുതായി നിര്‍മിച്ച ഇരിപ്പിടത്തില്‍ ഇരിക്കുന്ന സ്ത്രീകളോട് സൗഹൃദം നടിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇയാള്‍ തന്റെ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്തുകൊണ്ടിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട സ്ത്രീകള്‍ പിന്നീട് ഇയാളെ വളഞ്ഞ് വച്ച് ചോദ്യം ചെയ്യുകയായിരുന്നു.

ബഹളമായതോടെ മിഠായിത്തെരുവിലെ വ്യാപാരികളും മറ്റുള്ളവരും എത്തി ഫോണ്‍ പിടിച്ചു വാങ്ങി പരിശോധിച്ചു. രാവിലെ മുതല്‍ നിരവധി സ്ത്രീകളുടെ ഫോട്ടോ ഇയാള്‍ എടുത്തതായി മനസിലായതോടെ ടൗണ്‍ പോലീസിനെ വിവരം അറിയിച്ചു. എന്നാല്‍ ആരും പരാതി നല്കാന്‍ തയ്യാറായില്ല. പരാതി ലഭിക്കുന്ന മുറയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് അറിയിച്ചു.












Click it and Unblock the Notifications