കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാല്‍ അധികമെങ്കില്‍ തന്നോളൂ: 10.55 രൂപ കുറച്ച് തരാമെന്ന് മില്‍മ, കര്‍ഷകര്‍ പ്രതിഷേധത്തിലേക്ക്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പരമ്പരാഗത സംഘങ്ങളുടെ പാല്‍ വാങ്ങുന്നതിന് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മില്‍മയുടെ പിടിപ്പു കേടിന്റെ ഫലമാണെ് ട്രഡീഷനല്‍ മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍. പരമ്പരാഗത സംഘങ്ങള്‍ അധികമായി നല്‍കുന്ന പാലിന് ഓരോ ലിറ്ററിനും 10 രൂപ 55 പൈസ കുറക്കുമെന്നാണ് മില്‍മ അറിയിച്ചിരിക്കുന്നത്. അധികപാല്‍ മറ്റു പാലുല്‍പന്നങ്ങളാക്കാനുള്ള ചെലവിലേക്കാണത്രെ ഈ തുക കുറക്കുന്നത്. ശുദ്ധമായ പാല്‍ നല്‍കുന്നതിലും ക്ഷീര കര്‍ഷകര്‍ക്ക് ന്യായ വില നല്‍കുന്നതിലും മില്‍മ പരാജയമാണെന്ന് അവര്‍ പറഞ്ഞു.

milma

പാലുല്‍പാദനം 20 ശതമാനം കൂടിയപ്പോള്‍ അതിന് വിപണി കണ്ടെത്താന്‍ മില്‍മക്ക് കഴിയാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇതര സംസ്ഥാനങ്ങളിലെയും കേരളത്തിലെയും സ്വകാര്യ പാല്‍ ഉല്‍പാദകര്‍ വിപണി കീഴടക്കുന്നത് തടയാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാതെ ക്ഷീര കര്‍ഷകരെയും സംഘങ്ങളെയും ബലിയാടാക്കുകയാണ് മില്‍മ ചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ഈ സ്ഥിതി തുടര്‍ന്നാല്‍ മില്‍മ ആപ്‌കോസ് സംഘങ്ങളും പ്രതിസന്ധിയിലാകുമെന്ന് സംസ്ഥാന പ്രസിഡന്റ് കെകെ പൗലോസ്, സെക്രട്ടറി എസ്.ടി. ജയിസ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Kozhikode
English summary
kozhikkode local news milma and farmers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X