കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതാശ്വാസ കേന്ദ്രത്തിൽ ഭക്ഷണകിറ്റ് തലച്ചുമടേറ്റി മന്ത്രി എകെ ശശീന്ദ്രന്‍: കൈയടിച്ച് വിദ്യാർഥികൾ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മാനാഞ്ചിറ ബി ഇ എം യുപി സ്കൂളിലെ ഭക്ഷണ സാധനങ്ങളുടെ സംഭരണ വിതരണ കേന്ദ്രത്തിൽ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ എത്തിയപ്പോൾ വിദ്യാർത്ഥികൾ ഭക്ഷണ സാധന കിറ്റുകൾ ദുരിതബാധിതർക്കായി തലച്ചുമടായി കടത്തുകയായിരുന്നു. കുട്ടികളുടെ സേവനം കണ്ട് മന്ത്രിയും ഊർജസ്വലനായി. ഉടൻ ഒരു ഭക്ഷണ കിറ്റെടുത്ത് തലയിൽ വെച്ച് കളക്ഷൻ റൂമിലേക്ക് നടന്നു.

aksaseendran-15

രാവിലെ മുതൽ സേവന നിരതരായ വിദ്യാർത്ഥികൾക്ക് ആവേശം നൽകുന്നതായിരുന്നു മന്ത്രിയുടെ പ്രവൃത്തി . ഭക്ഷണ കിറ്റുകളുമായി അണമുറിയാതെ വിദ്യാർത്ഥികൾ എത്തുന്നുണ്ടായിരുന്നു. ഭക്ഷണ സാധനങ്ങളുടെ കിറ്റുകൾ തയ്യാറാക്കാൻ ആയിരത്തോളം വളണ്ടിയർമാരാണ് വ്യാഴാഴ്ച ഡിടിപിസി ഹാളിലും ബി ഇ എം പി സ്കൂളിലും സംഭരണവിതരണ കേന്ദ്രങ്ങളിലെത്തിയത്. 10 കിലോ അരിയും പയറും പഞ്ചസാരയും പാലും തേയില പൊടിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടുന്ന കിറ്റുകളാണ് വിദ്യാർത്ഥികൾ ഇനം തിരിച്ച് കിറ്റുകളാക്കി പ്രളയ ദുരിതബാധിതർക്ക് എത്തിക്കുന്നത്.

Kozhikode
English summary
kozhikkode local news minister holds food sack in relief camp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X