കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോയല്‍റ്റിക്കെതിരെ സംഗീതകലാകാരന്‍മാര്‍ പ്രതിഷേധിച്ചു:

  • By Desk
Google Oneindia Malayalam News

വടകര: സംഗീത പരിപാടികളില്‍ റോയല്‍റ്റി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഇന്ത്യന്‍ പേര്‍ഫോമിംഗ് റൈറ്റ് സൊസൈറ്റി(ഐപിആര്‍എസ്) തീരുമാനത്തില്‍ പ്രതിഷേധിച്ച് കൊണ്ട് വടകര മ്യുസിഷന്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഗീത കലാകാരന്‍മാര്‍ പ്രതിഷേധ സംഗമം നടത്തി. സംഗീത രംഗത്ത് റോയല്‍റ്റി നടപ്പിലാക്കുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഈ സൊസൈറ്റി ഇപ്പോള്‍ കേരളത്തിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുകയാണ്.

protest-

പൊതുപരിപാടികളില്‍ അവതരിപ്പിക്കുന്ന പാട്ടുകള്‍ക്ക് റോയല്‍റ്റി നല്‍കണമെന്നും റോയല്‍റ്റി പിരിക്കുന്നതിനായ് കേരളത്തില്‍ ഓഫീസര്‍മാരെ നിയമിച്ചതിലും കലാകാരന്‍മാര്‍ ആശങ്കയിലാണ്. ഈ നിയമം ശക്തമാകുന്നതോടെ കേരളത്തില്‍ പൊതുവേദികളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കാന്‍ കഴിയാതെ വരുമെന്നും കലാകാരന്‍മാര്‍ പറഞ്ഞു. വടകര റസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമത്തില്‍ മണലില്‍ മോഹനന്‍, അബ്ദുല്‍ സലീം, എംടി ശിവദാസ്, രതീഷ് വടകര, സതീഷ് നമ്പൂതിരി സംസാരിച്ചു.

Kozhikode
English summary
kozhikkode local news musici artists on protest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X