കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കലാപമുണ്ടാക്കാൻ ആരെയും അനുവദിക്കില്ല, ദേശീയപാത നിർമാണം ജൂലൈയിൽ തുടങ്ങും: മന്ത്രി സുധാകരൻ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ദേശീയപാത വികസന നിർമ്മാണ പ്രവൃത്തികൾ ജൂലൈയിൽ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. കാസർകോട് മുതലുള്ള ദേശീയ പാത വികസനത്തിന്റെ ടെണ്ടർ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ട്. കഴക്കൂട്ടം വരെയുള്ള അവസാന റീച്ച് ഡിസംബറിൽ നിർമാണം ആരംഭിക്കണമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിർദ്ദേശിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കുന്ദമംഗലം മിനി സിവിൽ സ്റ്റേഷൻ രണ്ടാംഘട്ടം പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


സംസ്ഥാന മന്ത്രിസഭ അധികാരത്തിൽ വന്നതിനു ശേഷം 1470 നിർമാണ പ്രവൃത്തികൾ നടന്നു. ഇതിൽ 400 പ്രവൃത്തികൾ പൂർത്തികരിച്ചു. 20000 കോടി ചെലവഴിച്ചു. 5 വർഷം 50000 കോടി ചെലവഴിക്കും. ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ കെട്ടടങ്ങിയിട്ടുണ്ട്. കലാപമുണ്ടാക്കാൻ ആരെയും സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രത്യേക താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

gsudhakaran-1

വെള്ളിമാട്കുന്ന് നഗരപാത വികസനത്തിന് 600 കോടി രൂപയുടെ പദ്ധതി ധന കാര്യവകുപ്പിന്റെ പരിഗണനയിലാണ്. വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് സർക്കാർ അനുകൂലമാണ്. കോഴിക്കോട് ബൈപ്പാസ് നിർമാണോദ്ഘാടനം കേന്ദ്ര മന്ത്രി സമയം അനുവദിച്ചാലുടൻ നടത്തും. ഗതാഗത കുരുക്ക് രൂക്ഷമായ വടകര മുരാട്, പയ്യോളി പാലങ്ങൾ സ്റ്റാന്റ് എലോൺ ആയി ദേശീയപാത വികസനത്തിന് മുമ്പ് നിർമ്മിക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിൽ ഏഴ്‌ പാതകൾ 900 കോടി രൂപ ചെലവിൽ പൂർത്തീകരിച്ചെന്നും മന്ത്രി പറഞ്ഞു.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ അഡ്വ പി ടി എ റഹിം എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശേരി മുഖ്യാതിഥിയായി.പൊതുമരാമത്ത് കെട്ടിടവിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ ജി എസ് ദിലീപ് ലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീനമുണ്ടേങ്ങാട്ട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ്, വൈസ് പ്രസിസ്റ് കെ പി അബ്ദുറഹിമാൻ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ മനോജ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷൈജ വളപ്പിൽ ( കുന്ദമംഗലം), കെ എസ് ബീന ( ചാത്തമംഗലം), സി. മുനീറത്ത് (മാവൂർ), വൈ വി ശാന്ത (പെരുവയൽ), കെ അജിത (പെരുമണ്ണ), കെ തങ്കമണി (ഒളവണ്ണ), ജില്ലാ പഞ്ചായത്ത് മെമ്പർ രജനി തടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യു സി ബുഷ്റ, ഗ്രാമ പഞ്ചായത്ത് മെമ്പർ എം വി ബൈജു, സഹകരണ ബാങ്ക് പ്രസിഡണ്ട് എം കെ മോഹൻ ദാസ് സംസാരിച്ചു. ജില്ലാ കളക്ടർ യു വി ജോസ് സ്വാഗതവും കോഴിക്കോട് തഹസിൽദാർ കെ ടി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. കരിഞ്ചോലമലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരേയും നിപ പ്രതിരോധത്തിൽ പങ്കാളികളായവരേയും മന്ത്രി ജി സുധാകരൻ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു

Kozhikode
English summary
kozhikkode local news national highway development activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X