കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരുവണ്ണാമൂഴി അണക്കെട്ടിന് സമീപം ചെറുകിട ജലവൈദ്യുത പദ്ധതി: നിര്‍മ്മാണത്തിന് തുടക്കമായി

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുവണ്ണാമൂഴി അണക്കെട്ടിന് സമീപം ആരംഭിക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിനു മുന്നോടിയായി ഭൂമി പൂജയും പ്രാരംഭ പ്രവര്‍ത്തനവും നടത്തി. ജലസേചന പദ്ധതിയുടെ അണക്കെട്ടില്‍ നിന്ന് ടണല്‍ വഴി വെള്ളമെത്തിച്ച് വൈദ്യുതി ഉദ്പാദിപ്പിക്കുകയാണ് ലക്ഷ്യം.

ഇവിടെ നിന്ന് ആറ് മെഗാവാട്ട് വൈദ്യുതിയാണ് ഉദ്പാദിപ്പിക്കുക. 2015ല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പദ്ധതിയാണ് ഇപ്പോഴും പ്രവൃത്തിയുടെ ആരംഭ ഘട്ടത്തിലെത്തി നില്‍ക്കുന്നത്. 2016 നവംബറില്‍ പവര്‍ ഹൗസ് നിര്‍മാണമടക്കമുള്ള സിവില്‍ പ്രവൃത്തികളുടെ ആദ്യ കരാര്‍ നല്‍കിയെങ്കിലും നിര്‍മാണ ഉദ്ഘാടനം നടക്കാന്‍ ഒരു വര്‍ഷം വീണ്ടുമെടുത്തു. ഇതിനിടയില്‍ ജി.എസ്.ടിയുടെ അധിക നികുതി വന്നതോടെ കരാറുകാര്‍ അധിക സാമ്പത്തിക ബാധ്യതയുടെ പേരില്‍ പിന്‍വാങ്ങുകയായിരുന്നു. ടെണ്ടര്‍ നടക്കുമ്പോള്‍ നാല് ശതമാനം നികുതിയെന്നത് ജി.എസ്.ടി നിലവില്‍ വന്നതിന് ശേഷം 18 ശതമാനമായി മാറിയിരുന്നു.

hydroproject

ഇപ്പാള്‍ ഹൈദരബാദ് കേന്ദ്രീകരിച്ചുള്ള തവശ്യ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, വള്ളിക്കുന്നിലെ കെ.എസ്.കെ ഫാബ്രിക്കേഷന്‍സ്, ഹൈദരാബാദിലെ എസ്.എസ്.ഇ.വി എന്നീ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യമാണ് കരാര്‍ എറ്റെടുത്തിട്ടുള്ളത്. 2021 മെയ് അഞ്ചിനകം പണി പൂര്‍ത്തീകരിക്കണമെന്നതാണ് കരാറിലെ വ്യവസ്ഥ. ഡാമിലെ റിസര്‍വോയറില്‍ നിന്നും വെള്ളമെത്തിക്കാനുള്ള ടണലിന്റെ പ്രവൃത്തികളാണ് ആദ്യം തുടങ്ങുക.

ചടങ്ങില്‍ കെ.എസ്.ഇ.ബി ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ ബി. ഈശ്വരനായിക്, പ്രൊജക്ട് മാനേജര്‍ പി. കൃഷ്ണപ്രസാദ്, ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് കെ.സുനില്‍, മെമ്പര്‍മാരായ ബിജു കുന്നംകണ്ടി, എന്‍.കെ. പ്രേമന്‍, മുഖ്യ കരാറുകാരന്‍ ഷാഹുല്‍ ഹമീദും ബന്ധപ്പെട്ട മറ്റു ദ്യോഗസ്ഥരും നാട്ടുകാരും സംബന്ധിച്ചു.

Kozhikode
English summary
kozhikkode local news peruvannamoozhi dam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X