കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിയയുടെ മരണം: പ്രതികളെത്തേടി പൊലീസ്, മരണ കാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഈസ്റ്റ്‌കോട്ടപ്പറമ്പിലെ സിയയുടെ മരണം കൊലപാതകമെന്ന് പോലീസ്. തലക്കേറ്റ ക്ഷതമാണ് സിയയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരിക്കുന്നതിന് മുന്‍പ് സിയ ക്രൂരമായ മര്‍ദനത്തിനിരയായതായും വാരിയെല്ലിനും മുഖത്തും മര്‍ദനമേറ്റിരുന്നതായും പോലീസ് പറഞ്ഞു. മുഖത്താണ് കൂടുതല്‍ പാടുകളുള്ളത്. കൊലപാതകമാണെന്ന് പോലീസിന് ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. കൊലപാതകത്തിനു പിന്നില്‍ ആരാണെന്നതു സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു ചുറ്റും പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

വ്യാഴാഴ്ച രാവിലെയാണ് കോട്ടപറമ്പ് ആശുപത്രിയ്ക്കു മുന്നിലെ ഈസ്റ്റ് കോട്ടപ്പറമ്പ് സ്വദേശി സിയയെ (45) ഗുരുതരപരുക്കുകളോടെ വട്ടക്കിണറിനു സമീപത്തെ കടയുടെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്.

siyadeath11

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഈസ്റ്റ്‌കോട്ടപ്പറമ്പിലെ വട്ടക്കിണറിനു സമീപത്താണ് സിയയുടെ വീടെങ്കിലും ഇദ്ദേഹം വീട്ടില്‍ താമസിക്കാറില്ലായിരുന്നു. കട വരാന്തയിലും മറ്റുമാണ് താമസിച്ചിരുന്നത്. തന്റെ കുടുംബസ്വത്ത് വേണമെന്ന് പറഞ്ഞ് സിയ നിരന്തരം വീട്ടിലെത്തി ബഹളം വയ്ക്കാറുണ്ടെന്നും കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ ബഹളമുണ്ടാക്കിയപ്പോള്‍ പോലീസെത്തി ഇയാളെ തിരിച്ചയയ്ക്കുകയായിരുന്നുവെന്നും കസബ പോലീസ് അറിയിച്ചു. കസബ സിഐ ഹരിപ്രസാദും എസ്‌ഐ വി. സിജിത്തുമാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്.

Kozhikode
English summary
kozhikkode local news poice investigation going on.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X