മണിയൂരില്‍ അജ്ഞാത ജീവിയെന്ന് അഭ്യൂഹം: വനം വകുപ്പ് അധികൃതര്‍ പരിശോധന നടത്തി
വടകര: മണിയൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി രാത്രികാലങ്ങളില്‍ അജ്ഞാത ജീവിയെ കണ്ടെന്ന് നാട്ടുകാര്‍. ഇതോടെ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തത്തെി പരിശോധന നടത്തി. എന്നാല്‍, അസ്വാഭാവികമായൊന്നും കണ്ടത്തൊന്‍ കഴിഞ്ഞില്ല. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് മണിയൂര്‍ മന്തരത്തൂര്‍ തുമ്പോളി മീത്തല്‍ പറമ്പില്‍ നിന്നാണ് ആദ്യമായി കൂര്‍ത്ത മുഖമുള്ളതും കറുത്ത നിറവും അഞ്ചടിയോളം ഉയരം തോന്നിക്കുന്നതുമായ ജീവിയെ കണ്ടത്തെിയത്. ഇത് കരടിയാണെന്ന പ്രചരണം ഉണ്ടായതോടെ നാട്ടുകാര്‍ ഭീതിയിലായി.
ചിലർ സമൂഹ മാധ്യമങ്ങളില്‍ കരടിയെ കൊന്നെന്നും മറ്റും കരടിയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് പ്രചരണം ഉണ്ടായി. ഇതിനിടെയാണ് വെള്ളിയാഴ്ച രാത്രി എളമ്പിലാട് മുക്കോല്‍ പറമ്പില്‍ നിന്നും ഒരാള്‍ ഇത്തരത്തിലുള്ള മൃഗത്തെ കണ്ടെന്ന് പറയുന്നത്. ഇതോടെ, ശനിയാഴ്ച രാവിലെ കുറ്റ്യാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. നീതു, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.പി. പ്രമോദ് കുമാര്‍, ഡി.എഫ്.ഒ. രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമത്തെുന്നത്.

തുടര്‍ന്നു നടത്തിയ പരിശോധന പ്രത്യേക തരത്തിലുള്ള കാല്‍പാടുകളൊന്നും കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. കാട്ടുപന്നിയാകാനാണ് സാധ്യതയെന്ന് വനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കനത്ത മഴപെയ്യുന്നതിനാല്‍ കാല്‍പാടുകള്‍ കണ്ടത്തൊന്‍ കഴിയില്ല. പ്രദേശത്തെ ചാത്തോത്ത് അമ്പലക്കാട്ടിലും മറ്റും പരിശോധന നടത്തി.












Click it and Unblock the Notifications