Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണ് പൊതുപ്രവര്‍ത്തകന്‍: തിരുവോണനാളിലും ദുരിതാശ്വാസത്തില്‍ സജീവമായി സന്തോഷ് പണ്ഡിറ്റ്

കോഴിക്കോട്: തിരുവോണ നാളിലും വെള്ളപ്പൊക്ക ദുരിതബാധിതരെ സഹായിക്കാന്‍ കൈമെയ് മറന്ന് സന്തോഷ് പണ്ഡിറ്റ്. കഴിഞ്ഞ ദിവസങ്ങളില്‍ വയനാട്ടിലെ പ്രളയബാധിത മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു അദ്ദേഹം. പലരും ചെയ്യുന്ന പോലെ അരിയും പഞ്ചസാരയും നല്‍കുന്നതല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. മറിച്ച് ദുരിതബാധിതര്‍ക്ക് എന്തു വേണം, അതാണ് ഈ താരം ചെയ്തുനല്‍കുന്നത്.

ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന വയനാട് ആനമല കോളനിയിലേക്കുള്ള റോഡ് ജെസിബി ഉപയോഗിച്ച് സഞ്ചാരയോഗ്യമാക്കുകയായിരുന്നു കഴിഞ്ഞ ദിവസം ഇദ്ദേഹം. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് തന്നെക്കൊണ്ട് പറ്റാവുന്നതൊക്കെ ചെയ്യുമെന്നതാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രഖ്യാപനം. നഗരത്തിലും മറ്റുമുള്ള ദുരിതാശ്വാസ ക്യാംപുകളില്‍ ധാരാളം സഹായങ്ങള്‍ എത്തുന്നുണ്ട്. അവിടങ്ങളില്‍ സഹായത്തിനും ധാരാളം ആളുകളുണ്ടാവും. അതുകൊണ്ടുതന്നെ ഉള്‍പ്രദേശങ്ങളിലുള്ള സഹായം ആവശ്യമുള്ള ക്യാംപുകളിലാണ് തന്റെ ശ്രദ്ധയെന്ന് സന്തോഷ്.

santhoshpandit-1

കോഴിക്കോട് കക്കാടംപൊയില്‍, വയനാട്-പാലക്കാട് ജില്ലകളിലെ ഉള്‍പ്രദേശങ്ങള്‍ തുടങ്ങിയവയെല്ലാം സന്ദര്‍ശിച്ചു. പോകുമ്പോള്‍ പ്രദേശത്തെ പഞ്ചായത്തംഗത്തെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കും. ക്യാംപിലുള്ള ആരുടെയെങ്കിലും ഒരാളുടെ നമ്പര്‍ വാങ്ങി അവിടെ എന്താണ് ആവശ്യമെന്ന് തിരക്കും. എല്ലായിടത്തും ഭക്ഷണവും വസ്ത്രങ്ങളും ലഭിക്കുന്നുണ്ട്. ചിലര്‍ക്ക് ആവശ്യം ഇലക്ട്രിഷ്യനെ ആയിരിക്കും. മറ്റു ചിലര്‍ക്ക് കല്‍പ്പണിക്കാരനെ. അങ്ങനെ പലതായിരിക്കും ഓരോരുത്തരുടെയും ആവശ്യങ്ങള്‍. ഇത് നല്‍കുന്നതിനാണ് തന്റെ മുന്‍ഗണനയെന്നും വിശദീകരിക്കുന്നു സന്തോഷ് പണ്ഡിറ്റ്.


ആനമല കോളനിയിലേക്ക് വിളിച്ചപ്പോള്‍ അവര്‍ക്ക് ക്യാംപില്‍നിന്ന് വീട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കോളനിയിലേക്കുള്ള റോഡ് തകര്‍ന്നതുതന്നെ കാരണം. അതറിഞ്ഞപ്പോള്‍ ഒരു ജെസിബിയും സംഘടിപ്പിച്ചാണ് അങ്ങോട്ട് പോയത്. ആ റോഡ് നന്നാക്കിയെടുത്തു. ഇനി ആദിവാസികള്‍ക്ക് സ്വന്തം കുടിലുകളിലേക്ക് മടങ്ങാം. പലയിടത്തും കുടിവെള്ള പ്രശ്‌നമുണ്ട്. അതു പരിഹരിക്കാനും ശ്രമിക്കുന്നു. വരുംദിവസങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ എന്ന സിനിമയുടെ ഷൂട്ടിങിനിടയാണ് സന്തോഷ് പണ്ഡിറ്റ് പൊതുപ്രവര്‍ത്തനത്തിനും സമയം കണ്ടെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+