കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവാദങ്ങള്‍ക്കിടെ എസ്ഡിപിഐക്ക് പുതിയ നേതൃത്വം: എംകെ ഫൈസി ദേശീയ പ്രസിഡൻറ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: എസ്ഡിപിഐ ദേശീയ പ്രസിഡൻറായി എം.കെ ഫൈസിയെ ബാംഗ്ലൂരിൽ നടന്ന ദേശീയ പ്രതിനിധി സഭ തിരഞ്ഞെടുത്തതായി സംഘടന അറിയിച്ചു. നിലവിൽ ദേശീയ ജനറൽ സെക്രട്ടറിയായ എം.കെ ഫൈസി പാലക്കാട് പട്ടാമ്പി സ്വദേശിയാണ്. അഡ്വ.ശറഫുദ്ദീൻ അഹമ്മദ് (ഉത്തർപ്രദേശ്), പ്രൊ.നസ്നിൻ ബീഗം (കർണാടക), ആർ.പി. പാണ്ഡേ (ഡൽഹി), ദഹ് ലാൻ ബാഖവി (തമഴ്നാട്) എന്നിവരാണ് വൈസ് പ്രസിഡൻറുമാരാണ്. മുഹമ്മദ് ഷഫി (രാജസ്ഥാൻ), അബ്ദുൽ മജീദ് മൈസൂർ (കർണാടക) എന്നിവരാണ് ജനറൽ സെക്രട്ടറിമാർ.


ഡോ. മെഹബൂബ് ശെരീഫ് ആവാദ് (കർണാടക), അൽഫോൺസോ പ്രാങ്കോ (കർണാടക), അബ്ദുൽ വാരിസ് (ആന്ധ്രപ്രദേശ്): യാസ്മിൻ ഫാറൂഖി (രാജസ്ഥാൻ), സീതാറാം കോയിവാൽ (രാജസ്ഥാൻ) എന്നിവരാണ് സെക്രട്ടറിമാർ. അഡ്വ. സാജിദ് സിദ്ധീഖിയെ(മദ്ധ്യപ്രദേശ്) ട്രഷററായും തെരഞ്ഞെടുത്തു.

sdpileadership


മറ്റു ദേശീയ സമിതി അംഗങ്ങൾ:

അഡ്വ.നൂർ അഹമ്മദ് മദനി (ആന്ധ്രപ്രദേശ്), അഫ്തർ ആലം (ബിഹാർ), ഡോ: തസ്ലീം അഹമ്മദ് റഹ്മാനി, ഷഹീൻ കൗസർ (ഡൽഹി), ഇല്യാസ് മുഹമ്മദ് തുമ്പെ, അബ്ദുൽ ഹന്നാൻ, അബ്ദുൽ ലത്തീഫ് പുത്തൂർ, അഫ്സർ പാഷ, ഷാഹിദ തസ്നീം (കർണാടക), എ. സഈദ്, അബ്ദുൽ മജീദ് ഫൈസി, പ്രൊ.പി.കോയ, അഡ്വ.കെ.എം.അഷ്റഫ്, അഡ്വ.കെ.പി. ശെരീഫ്, പി.അബ്ദുൽ ഹമീദ്, തുളസീധരൻ പള്ളിക്കൽ, ഇ.എം.അബ്ദുറഹ്മാൻ, റോയി അറയ്ക്കൽ, കെ.കെ.ജബ്ബാർ, മൂവ്വാറ്റുപുഴ അഷ്റഫ് മൗലവി (കേരളം), പർവേസ് ബാരി (മദ്ധ്യപ്രദേശ്), റിസ് വാൻ ഖാൻ, മെഹറുനിസ ഖാൻ (രാജസ്ഥാൻ), അബ്ദുൽ ഹമീദ് രാംനാട്, മുഹമ്മദ് മുബാറക്, അബ്ദുൽ സത്താർ, നിസാം മൊയിനുദ്ദീൻ (തമിഴ്നാട്) ഡോ:നിസാമുദ്ദീൻ ഖാൻ, മുഹമ്മദ് കാമിൽ (ഉത്തർ പ്രദേശ്), തയീദുൽ ഇസ്‌ലാം, ഒമർ ഖാൻ, അഫ്താബ് ആലം (പശ്ചിമ ബംഗാൾ). 15 അംഗ ദേശീയ സെക്രട്ടറിയേറ്റിനേയും തെരെഞ്ഞെടുത്തിട്ടുണ്ട്.

Kozhikode
English summary
kozhikkode local news sdpi elected new national president.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X