കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഭിമന്യൂ വധം: പതിവുകൾക്കൊന്നും മാറ്റമില്ല, ഇരവാദവുമായി എസ്ഡിപിഐസ്!! ജില്ലാടിസ്ഥാനത്തിൽ പ്രകടനം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മഹാരാജാസ് സംഭവത്തിന്റെ പേരില്‍ പൊലീസ് വേട്ടയാടുന്നുവെന്ന് ആരോപിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പ്രതിഷേധ ജാഥകൾ സംഘടിപ്പിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ രാഷ്ട്രീയ വൈര്യത്തോടെ പോലിസിനെ ഉപയോഗിച്ച് പ്രവര്‍ത്തകര്‍ക്കുനേരെ തേര്‍വാഴ്ച നടത്തുകയാണെന്ന് അവർ ആരോപിച്ചു. കോഴിക്കോട് വടകരയില്‍ ജില്ല സെക്രട്ടറി ജലീൽ സഖാഫി ഉദ്ഘാടനം ചെയ്തു. ,ടി പി മുഹമ്മദ്, വാഹിദ് ചെറുവറ്റ, സാലിം അഴിയൂര്‍, ആര്‍.എം റഹിം മാസ്റ്റര്‍ നേതൃത്വം നല്‍കി.

sdpi1

തിരുവനന്തപുരത്ത് അട്ടകുളങ്ങരയില്‍ നിന്നും ആരംഭിച്ച റാലി സെക്രട്ടേറിയറ്റ് നടയില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ഇബ്രാഹിം മൗലവി ഉദ്ഘാടനം ചെയ്തു. എസ്.ഡി.റ്റി.യു സംസ്ഥാന സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം, ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, വൈസ് പ്രസിഡന്റ് ഷിഹാബുദ്ദീന്‍ മന്നാനി, സെക്രട്ടറി ഷബീര്‍ ആസാദ് നേതൃത്വം നല്‍കി.


കൊല്ലത്ത് നടന്ന റാലി ജില്ലാ ട്രഷറര്‍ അയത്തില്‍ റസാക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എ.കെ ഷരീഫ്, ജില്ലാ സെക്രട്ടറിമാരായ ഷമീര്‍ ഭരണിക്കാവ്, ഇഖ്ബാല്‍ അഷ്ടമുടി, ഷിഹാബുദ്ദീന്‍ ശൂരനാട് നേതൃത്വം നല്‍കി. എറണാകുളത്ത് ആലുവയില്‍ നടന്ന മാര്‍ച്ച് സംസ്ഥാന സെക്രട്ടറി പി.ആര്‍ സിയാദ് ഉദ്ഘാടനം ചെയ്തു. ആലുവയില്‍ മാര്‍ച്ച് തടഞ്ഞ പോലിസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. മലപ്പുറത്ത് തിരൂരില്‍ നടന്ന റാലി ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. നൗഷാദ് തിരുന്നാവായ, റഈസ് പുറത്തൂര്‍ എന്നിവര്‍ സംസാരിച്ചു. മഞ്ചേരിയില്‍ നടന്ന മാര്‍ച്ച് അഡ്വക്കറ്റ് സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്തു. പി പി ഷൗക്കത്ത്, സി വി നൗഷാദ്, പി ഹംസ, ലത്തീഫ് വല്ലാഞ്ചിറ, കെ പി അലവി, ഇ പി മുഹമ്മദ് റഹീസ്, സി അക്ബര്‍ നേതൃത്വം നല്‍കി.

Kozhikode
English summary
kozhikkode local news sdpis response regarding abhimanyu murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X