കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പേരാമ്പ്രയിലെ നിപ്പാ വൈറസ് ബാധയ്ക്ക് പിന്നില്‍ പഴംതീനി വവ്വാലുകളെന്ന് ഇന്ത്യന്‍ കൗണ്‍സില്‍

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: പേരാമ്പ്രയിലെ വൈറസ് പകര്‍ച്ചയ്ക്ക് പിന്നില്‍ പഴംതീനി വവ്വാലുകളാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍; നാടിന്‍റെആശങ്കകള്‍ക്ക് വിരാമം. കേരളത്തെയാകെ ഭീതിയിലാഴിത്തിയ നിപ വൈറസിന്റെ ഉറവിടം തേടിയുള്ള അന്വേഷണങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമായതായി സൂചന. പേരാമ്പ്രയിലെ വൈറസ് പകര്‍ച്ചയ്ക്ക് പിന്നില്‍ പഴംതീനി വവ്വാലുകളാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് സംഘം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.

മലേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ വവ്വാലുകളിലൂടെ രോഗം പടര്‍ന്ന് പിടിച്ചതിനാല്‍ സൂപ്പിക്കടയിലെ സാബിത്തിനും വവ്വാലില്‍ നിന്നായിരിക്കും രോഗകാരണമായ വൈറസ് പടര്‍ന്നതെന്ന് ആരോഗ്യ വകുപ്പ് അധികുതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മറ്റ് ജിവികളുടെ സ്രവങ്ങള്‍ ശേഖരിക്കുന്ന കൂട്ടത്തില്‍ വവ്വാലുകളുടെ സ്രവങ്ങള്‍ പരിശോധന വിധേയമാക്കിയിരുന്നു. ഇതിനായി രണ്ട് ഘട്ടങ്ങളിലായി രണ്ട് വിഭാഗങ്ങളില്‍പെടുന്ന വവ്വാലുകളെ പിടികൂടിയിരുന്നു.

nipah-1

ആദ്യഘട്ട പരിശോധനയ്ക്കായി പേരാമ്പ്ര ചങ്ങരോത്ത് നിന്നും പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ല, പ്രാണികളെയും ചെറുജീവികളെയും ഭക്ഷിക്കുന്നവയായിരുന്നു. അതിനാലാണ് പരിശോധന ഫലം നെഗറ്റീവ് ആയത്. വൈറസ് ഉറവിടം സംബന്ധിച്ച അവ്യക്തത ശക്തമായതും ഇതിനാലാണ്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ മേഖലയില്‍ നിന്നും പിടികൂടിയ 51 വവ്വാലുകളില്‍ പഴംതീനി വവ്വാലുകളും ഉള്‍പ്പെട്ടിരുന്നു. അവയില്‍ ചിലതില്‍ നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.

പേരാമ്പ്ര മേഖലയിലെ പഴംതീനി വവ്വാലുകളാണ് നിപാ വൈറസിന്റെ ഉറവിടമെന്ന് ഗവേഷകര്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ജെ.പി. നന്ദയാണ് വെളിപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

Kozhikode
English summary
kozhikkode local news study says nipah virus from bats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X