Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട്ടുകാരെ മുള്‍മുനയിലാക്കി ഗൃഹനാഥന്റെ ആത്മഹത്യാ ഭീഷണി: വീടിനകത്ത് കയറി ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു

തൃശൂര്‍: വരന്തരപ്പിള്ളി കുന്നത്തുപാടത്ത്‌ മദ്യലഹരിയില്‍ അടച്ചുപൂട്ടിയ വീടിനുള്ളില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ ഗൃഗനാഥനെ പോലീസ്‌ കീഴ്‌പ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കുന്നത്തുപാടം മാവറ അവറാച്ചന്‍ എന്ന ബാബുവാണ്‌ മണിക്കൂറുകള്‍ നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്‌. കുടുംബ വഴക്കിനെ തുടര്‍ന്ന്‌ ഇയാളുടെ ഭാര്യയും മകനും ഞായറാഴ്‌ച രാവിലെ അവരുടെ വീട്ടിലേക്ക്‌ പോയിരുന്നു. വീട്ടുകാര്‍ പോയ ദേഷ്യത്തില്‍ അകത്തു കയറിയ ഇയാള്‍ ജനല്‍ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു.

വാതിലുകള്‍ പൂട്ടിയിട്ട്‌ വീടിനകത്തു മദ്യപിച്ച ഇയാളെ നാട്ടുകാര്‍ പലതവണ സമാധാനിപ്പിക്കാന്‍ എത്തിയെങ്കിലും ഫലമുണ്ടായില്ല.പിന്നീട്‌ സമീപവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.ഇതിനിടെ പോലീസ്‌ തന്നെ കൊണ്ടുപോകാന്‍ എത്തിയാല്‍ ഗ്യാസ്‌ തുറന്ന്‌ വിട്ട്‌ ആത്മഹത്യ ചെയ്യുമെന്ന്‌ പറഞ്ഞ്‌ ഇയാള്‍ വെട്ടുകത്തിയുമായി വീടിനകത്ത്‌ നില്‍ക്കുകയായിരുന്നു. വരന്തരപ്പിള്ളി എസ്‌ഐയുടെ നേതൃത്തില്‍ പോലീസും പുതുക്കാട്‌ നിന്ന്‌ ഫയര്‍ഫോഴ്‌സും എത്തിയിരുന്നു.

25-thrissur-map-


വീടിന്‌ ചുറ്റും പതുങ്ങിയിരുന്ന പോലീസ്‌ ഇയാള്‍ വാതില്‍ തുറന്ന തക്കം നോക്കി പിടികൂടുകയായിരുന്നു. രണ്ടു മണിക്കൂറോളം കാത്തുനിന്നിട്ടാണ്‌ ഇയാളെ പിടികൂടാന്‍ പോലീസിന്‌ കഴിഞ്ഞത്‌.പുതുക്കാട്‌ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ച ഇയാളെ പിന്നീട്‌ തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+