കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെജ് രിവാളിനെ സന്ദര്‍ശിച്ച മുഖ്യമന്ത്രി കേരള ജനതയെ മറന്നു: ടി. സിദ്ദിഖ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലമല ഉരുള്‍പൊട്ടല്‍ ദുരന്തം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്. ദുരന്തമേഖലയും ദുരിതബാധിതരെയും സന്ദര്‍ശിക്കാന്‍ തയ്യാറാവാത്ത മുഖ്യമന്ത്രിയുടെ സമീപനം ദു:ഖകരവും പ്രതിഷേധാര്‍ഹവുമാണ്. അരവിന്ദ് കെജരിവാളിന്റെ സമരത്തില്‍ പങ്കെടുക്കുന്നതിനു മുമ്പ് സ്വന്തം ജനത നേരിട്ട ദുരന്തത്തില്‍ ആശ്വാസം പകരാന്‍ മുഖ്യമന്ത്രി കട്ടിപ്പാറയില്‍ എത്തണമായിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസത്തെ കുറിച്ചോ പാക്കേജുകളെ കുറിച്ചോ ആലോചിക്കാന്‍ സര്‍ക്കാര്‍ ഇതു വരെ തയ്യാറായിട്ടില്ല. 30 കോടിയുടെ നാശനഷ്ടമുണ്ടായ പ്രകൃതി ദുരന്തത്തോട് സര്‍ക്കാര്‍ കാണിച്ച സമീപനവും നിസംഗതയും കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. പുലര്‍ച്ചേ നടന്ന ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് വൈകിയെത്തിയ ദുരന്ത നിവാരണ സേന സര്‍ക്കാരിന്റെ വീഴ്ചയുടെ ഉദാഹരണമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്രസഹമന്ത്രിയായിരുന്നപ്പോള്‍ ജില്ലയില്‍ എന്‍ ഡി ആര്‍ എഫ് യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നതോടെ കാര്യമായ നടപടികള്‍ സ്വീകരിക്കാത്തതുും തിരിച്ചടിയായി. ദുരന്തങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മലബാറില്‍ എന്‍ ഡി ആര്‍ എഫ് യൂണിറ്റ് സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നും, ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കു നിവേദനം സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

tsiddique-

കരിഞ്ചോലമലയില്‍ തടയണ നിര്‍മിക്കാനുള്ള ഒത്താശ നല്‍കിയത് സി പി എമ്മിന്റ നേതൃത്വത്തലുള്ള പഞ്ചായത്ത് ഭരണസമിതിയാണ്. ദുരന്തത്തില്‍ നിന്നും പഞ്ചായത്ത് ഭരണസമിതിക്ക് ഒഴിഞ്ഞു നില്‍ക്കാനാവില്ല. ദുരന്തത്തിന്റെ കാരണത്തെ കുറിച്ച് പ്രാഥമിക അന്വേഷണം പോലും നടത്താതെ പൊലീസ് ആരെ സംരക്ഷിക്കുകയാണന്നു മറുപടി പറയണം. ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച് സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. താല്‍ക്കാലിക ക്യാമ്പുകളാക്കിയ സ്‌ക്കൂളുകള്‍ തുറക്കുമ്പോള്‍ അഭയാര്‍ത്ഥികള്‍ക്ക് സ്ഥിരം സങ്കേതം ഒരുക്കാനുള്ള നടപടി പോലും സര്‍ക്കാര്‍ കൈകൊണ്ടില്ല.

യു ഡി എഫ് സര്‍ക്കാര്‍ കാലത്ത് കോടഞ്ചരിയില്‍ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ സ്ഥിരം ഷെല്‍ട്ടര്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ട കൃഷി ഭൂമിയും വീടും സാമ്പത്തിക സഹായവും നല്‍കിയിരുന്നു. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ജില്ലക്കു പ്രത്യേക പാക്കേജ് അനുവദിക്കണം. ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം വീതം സാമ്പത്തിക സഹായവും കൃഷിഭൂമിയും വീടും നിര്‍മ്മിച്ചു ല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ദുരിതബാധിതര്‍ക്ക് ആധാര്‍ കാര്‍ഡുകളും റേഷന്‍ കാര്‍ഡും ഉള്‍പ്പെടെ അവരുടെ ഡോക്യുമെന്റുകള്‍ എത്തിച്ചു നല്‍കാന്‍ നടപടി വേണം. കക്കാടം പൊയിലിലുള്ള പി വി അന്‍വറിന്റെ വാട്ടര്‍തീം പാര്‍ക്കിനുള്ള താല്‍ക്കാലിക സ്റ്റോപ്പ് മെമ്മോ ജനരോഷം ഭയന്നുള്ള നടപടി മാത്രമാണ്. സര്‍ക്കാരിനു മനുഷ്യജീവനേക്കാള്‍ വലുത് എം എല്‍ എയുടെ ബിസിനസ്സാണ്. പ്രദേശത്തെ ഉരുള്‍പൊട്ടലില്‍ ഒന്നാം പ്രതി അന്‍വറും രണ്ടാം പ്രതി സര്‍ക്കാരുമാണ്. പാര്‍ക്ക് പൂട്ടിച്ച് സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നടപടി വേണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു. ഇതിനതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബഹുജനസമരം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തൂ.

Kozhikode
English summary
Kozhikkode-local news- T Siddique against chief minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X