കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയലടയും കരിയാത്തന്‍പാറയുടെയും നമ്പികുളവും: സഞ്ചാരികളെ ആകര്‍ഷിച്ച് കോഴിക്കോടന്‍ ഗ്രാമങ്ങള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വയലടയും കരിയാത്തന്‍പാറയുടെയും നമ്പികുളത്തിന്റെയും സൗന്ദര്യം കോഴിക്കോട് ജില്ലയില്‍ ഗ്രാമീണ ടൂറിസത്തിന്റെ പുതിയ പാതകള്‍ തുറന്നിടുന്നു. വയലടയിലെ മനം മയക്കുന്ന മലനിരകളും വിശാലമായ ആകാശത്തിന് കീഴിലെ വയല്‍ നിരകളും വിനോദ സഞ്ചാര പ്രിയരെ ആകര്‍ഷിക്കാന്‍ തുടങ്ങിയിട്ട് കൂരാച്ചുണ്ട് പഞ്ചായത്തിലെ തോണിക്കടവില്‍ വിവാഹ സംഘം വീഡിയോ ചിത്രികരിച്ച് തുടങ്ങിയിട്ട്‌ കുറച്ചായി. വാതില്‍പ്പുറ ചിത്രീകരണങ്ങള്‍ക്കായി അയല്‍ ജില്ലകളില്‍ നിന്നുള്‍പ്പെടെ ധാരാളം പേര് ഇപ്പോള്‍ ഇവിടെ വരുന്നുണ്ട്. ഷൂട്ടിംഗിനിടെ വധൂവരന്‍മാര്‍ക്ക്‌ വസ്ത്രം മാറാനായി മുറികള്‍ വാടകക്ക് നല്‍കി നാട്ടുകാരും പുതിയ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി തുടങ്ങിയിരിക്കുന്നു.

കോഴിക്കോട് എം.പി. എം.കെ രാഘവന്‍ ദത്തെടുത്ത കൂരാച്ചുണ്ട് പഞ്ചായത്ത് ഈ സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താനുള്ള ആലോചനകള്‍ ആരംഭിച്ചിരിക്കുന്നു. ഉയരം കൂടിയ മനോഹരമായ കുന്നിന്‍പുറങ്ങളും കുറ്റ്യാടി പുഴയും കക്കയം ഡാമും ഉള്‍ക്കൊള്ളുന്ന പഞ്ചായത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ അത്രയേറെ വിപുലമാണ്. സമുദ്ര നിരപ്പില്‍ നിന്ന് രണ്ടായിരം കി.മീ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര സാധ്യതകള്‍ ഏറെയുള്ള പ്രദേശമാണ് നമ്പികുളം. യാത്രാ സൗകര്യങ്ങളുടെയും മറ്റും പരിമിതികളാല്‍ ഈ പ്രദേശത്തിന്റെ സാധ്യതകള്‍ വേണ്ടത്ര ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. യാത്രാ സൗകര്യം കുറഞ്ഞത് കൊണ്ട് തന്നെ സഞ്ചാരികള്‍ നേരത്തെ ഇങ്ങോട്ടു വരാന്‍ വേണ്ടത്ര താല്‍പര്യം കാണിച്ചിരുന്നില്ല.

നമ്പികുളത്തിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള പദ്ധതികള്‍ 2017 ലാണ് സംസ്ഥാന ടൂറിസം വകുപ്പ് അംഗീകരിച്ചത്. ബാലുശ്ശേരി എം.എല്‍.എ.പുരുഷന്‍ കടലുണ്ടിയുടെ നേതൃത്വത്തില്‍ നാല് പഞ്ചായത്ത് സമിതികള്‍ അടങ്ങിയ ഒരു സമിതി ഇതിനായി രൂപീകരിച്ചു കഴിഞ്ഞു. കുന്നിന്‍ പ്രദേശത്തിന്റെ സ്വാഭാവിക സൗന്ദര്യം ആസ്വദിക്കാനായി വാച്ച് ടവര്‍, വിശ്രമത്തിനും ഭക്ഷണത്തിനുമായി കഫറ്റീരിയ, മലമുകളിലെ മഴയുടെ സൗന്ദര്യം ആസ്വദിക്കാന്‍ റെയിന്‍ ഷെല്‍ട്ടര്‍, വാഹനങ്ങള്‍ക്കായി വിശാലമായ പാര്‍ക്കിംഗ് സൗകര്യം, സുഗമമായ സഞ്ചാരത്തിനായി പുതിയ റോഡുകള്‍ എന്നീ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്കായി ഹോം സ്റ്റേ ആരംഭിക്കാന്‍ പ്രദേശവാസികളും മുന്നോട്ട് വന്നിട്ടുണ്ട്.

vayalada11-

വിനോദ സഞ്ചാര സീസണില്‍ കക്കയം ഡാം സൈറ്റും റിസര്‍വോയറും കാണാനെത്തുന്ന സഞ്ചാരികളുടെ ബാഹുല്യമാണിവിടെ. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത് സ്പീഡ് ബോട്ടിംഗ് നടത്താനും ഇവിടെ സൗകര്യമുണ്ട് വാട്ടര്‍ ബലൂണും വെര്‍ച്വല് റിയാലിറ്റി ഷോകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അണക്കെട്ടിലെ പവര്‍ഹൗസും ജല വൈദ്യുത പദ്ധതി നടത്തിപ്പും കണ്ടു പഠിക്കാനായി വിദ്യാര്‍ത്ഥികളും അധ്യാപകരും ധാരാളമായി എത്തുന്നുണ്ട് .മുളങ്കാടുകള്‍ക്കിടയിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള ബാംബൂ പാര്‍ക്ക് കൂടി യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുകയാണ് കൂരാച്ചുണ്ട് പഞ്ചായത്ത്. ഫോട്ടോ ഷൂട്ടിനും സിനിമാ ചിത്രീകരണങ്ങള്ക്കും അനുയോജ്യമായ കരിയാത്തും പാറയും സദാ ശക്തമായ കാറ്റു വീശിക്കൊണ്ടിരിക്കുന്ന കാറ്റുള്ള മലയും ആളുകള്‍ക്ക് പ്രിയങ്കരമാണ്. ഇവിടെയാണ് വയര്‍ലെസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ ദൃശ്യം മുകളില്‍ നിന്ന് കാണാനാവുന്ന മുള്ളന്‍പാറയും കാഴ്ചക്കാരെ ആകര്‍ഷിക്കും.

തോണിക്കടവില്‍ നടക്കുന്ന പുതിയ പദ്ധതികള്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ അവഗണിക്കാനാവാത്ത ഒരിടമായി കൂരാച്ചുണ്ട് പഞ്ചായത്ത് മാറും. ഇതിനായി ഗ്രാമീണ പ്രദേശങ്ങളുടെ സാധ്യകള്‍ വികസിപ്പിക്കുന്നതിലൂടെ മാതൃകാഗ്രാമമായി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയിലേക്ക് പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് പഞ്ചായത്ത്.

Kozhikode
English summary
kozhikkode local news tourism in vayalada kariyathanpara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X