കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാലിന്യപ്ലാന്റ് നിര്‍മാണം: ചാത്തമംഗലത്ത് സിപിഎമ്മില്‍ ഭിന്നതരൂക്ഷം,അണികളുടെ പരസ്യ പ്രതിഷേധം!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മാലിന്യപ്ലാന്റ് നിര്‍മാണത്തെച്ചൊല്ലി ചാത്തമംഗലത്ത് സി.പി.എമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ ചാത്തമംഗലം പഞ്ചായത്തിന്റെയും മുക്കം നഗരസഭയുടെയും അതിര്‍ത്തിയായ ചെമ്പക്കോട് മലയിലാണ് മാലിന്യപ്ലാന്റ് നിര്‍മിക്കുന്ന പദ്ധതിയുമായി പഞ്ചായത്ത് മുന്നോട്ടു പോകുന്നത്. മാലിന്യം വേര്‍തിരിക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഒരു യൂണിറ്റ് വേണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ചെമ്പക്കോട് മലയില്‍ പ്ലാന്റ് നിര്‍മിക്കുന്നത്. എന്നാല്‍ പദ്ധതിക്കെതിരെ ഇതിനോടകം പ്രദേശവാസികള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്ത് വില കൊടുത്തും പ്രദേശത്ത് മാലിന്യപ്ലാന്റ് നിര്‍മാണം തടയുമെന്ന നിലപാടിലാണ് ഒരു വിഭാഗം സി.പി.എം അണികള്‍. സി.പി.എം ഭരിക്കുന്ന ചാത്തമംഗലം പഞ്ചായത്തിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെയാണ് തങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍തന്നെ പറയുന്നു.

തെങ്ങ് കൃഷിയാണ് ഇവിടത്തെ നാട്ടുകാരുടെ പ്രധാന വരുമാമാര്‍ഗങ്ങളിലൊന്ന്. പ്ലാന്റ് വരുന്നതോടെ കൃഷി നശിക്കുന്നതുള്‍പ്പെടെയുള്ള അവസ്ഥയിലേക്ക് നീങ്ങുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ ചെമ്പക്കോട് മലയില്‍ വരുന്നത് മാലിന്യ പ്ലാന്റ് അല്ലെന്നും പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിക്കുന്ന യൂണിറ്റാണെന്നും ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എ ബീന പറഞ്ഞു. പദ്ധതിയില്‍ പഞ്ചായത്തിന് പ്രത്യേക താല്‍പര്യമില്ലെന്നും യൂണിറ്റില്‍ പ്ലാസ്റ്റിക് മാലിന്യം എത്തിച്ച് ഇവിടെ നിന്ന് പ്ലാസ്റ്റിക് വേര്‍തിരിക്കുക മാത്രമാണ് ചെയ്യുകയെന്നും അവര്‍ പറഞ്ഞു. ഇതിന് ഹരിതകര്‍മസേനയെ ചുമതലപ്പെടുത്തുകയാണ് ചെയ്യുക.

cpim-1

സമാനമായ പ്ലാന്റ് മാവൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ചാത്തമംഗലത്തെ പ്ലാന്റിനെക്കുറിച്ച് ജനങ്ങളുടെ എതിര്‍പ്പ് ഉയര്‍ന്നു വരുന്നത് കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഇത് റവന്യൂ ഭൂമിയിലേക്ക് മാറ്റാനുള്ള അനുമതി നല്‍കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടതായും ബീന വ്യക്തമാക്കി. അതേ സമയം പ്ലാന്റ് വരുന്നതോടെ തങ്ങള്‍ വലിയ പ്രതിസന്ധിയിലാകുമൊണ് പ്രദേശവാസികള്‍ പറയുത്. തുടക്കത്തിലുണ്ടാകുന്ന കാര്യക്ഷമമായ മലിനീകരണ വിരുദ്ധ പരിപാടികള്‍ ഒരു പദ്ധതിയിലും പിന്നീട് ഉണ്ടാകാറില്ലെും അവര്‍ ചൂണ്ടിക്കാട്ടുന്നു.

തുടക്കത്തില്‍ മാലിന്യം ഇവിടെനിന്ന് ശേഖരിച്ചു കൊണ്ടുപോകുമെന്ന് വിശ്വസിച്ചാലും കാലക്രമേണ പദ്ധതി മുരടിക്കുമെന്ന ഭീതിയിലാണ് ജനങ്ങള്‍. ഇതു തെന്നയാണ് പാര്‍ട്ടി അനുഭാവികള്‍ സമരവുമായി രംഗത്തിറങ്ങാന്‍ കാരണവും. പദ്ധതിയുമായി പഞ്ചായത്ത് മുന്നോട്ടുപോവുകയാണെങ്കില്‍ ശക്തമായ സമരവുമായി മുന്നിട്ടിറങ്ങുമെന്ന് നാട്ടുകാര്‍ പറയുന്നു.

Kozhikode
English summary
kozhikkode local news waste disposal plant.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X