കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുന്നിടിഞ്ഞു വീണു സ്കൂൾ കെട്ടിടം അപകടാവസ്ഥയിൽ:വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് അപകടം രാത്രിയായതിനാല്‍

  • By Desk
Google Oneindia Malayalam News

വടകര: കുന്നിടിഞ്ഞു വീണു സ്കൂൾ കെട്ടിടം അപകടാവസ്ഥയിൽ.വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് അപകടം രാത്രിയായതിനാല്‍ ശക്തമായ മഴയിൽ വില്യാപ്പള്ളി എം.ജെ.ഹൈസ്കൂളിന്റെ ഹയർ സെക്കണ്ടറി ബ്ലോക്ക് മണ്ണിടിഞ്ഞു തകർന്നു.ബുധനാഴ്ച രാത്രി പെയ്ത ശക്തമായ മഴയിലാണ് കുന്നിടിഞ്ഞു സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണത്.മണ്ണിടിഞ്ഞു വീണതോടെ ഹയർ സെക്കണ്ടറി ബ്ലോക്ക് പാടെ തകർന്നു.

കെട്ടിടത്തിന്റെ ഒരു ഭാഗത്തെ ചുമരും ജനലും തെറിച്ച് ക്ലാസ് മുറിക്കുള്ളിലായി.കെട്ടിടവും,കുന്നും തമ്മിൽ ഒന്നര മീറ്റർ വ്യത്യാസം മാത്രമാണുള്ളത്.ഈ കുന്നിടിച്ച് നിരത്തിയാണ് സ്കൂൾ കെട്ടിടവും പണിതത്.ഇനിയും കുന്നിടിയാൻ സാധ്യത കൂടുതലാണ്.ഇതോടെ സ്കൂളിന്റെ ഈ ബ്ലോക്ക് പാടെ തകരുന്ന അവസ്ഥയാകും.

landsliding-

കെട്ടിടം അപകടാവസ്ഥയിലായതോടെ സ്കൂൾ ഓഫീസിനുള്ളിൽ കയറാൻ പറ്റാത്ത അവസ്ഥയാണ്.കെട്ടിടം അപകടാവസ്ഥയിലായതോടെ ഇവിടെ ക്ലാസ് നടത്തരുതെന്ന് സ്ഥലം സന്ദർശിച്ച ഡെപ്യൂട്ടി തഹസിൽദാർ ജയരാജനും,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.മോഹനനും നിർദ്ദേശം നൽകി.കുന്നിനു മുകളിലുള്ള ഒരു വീടും അപകട ഭീഷണി നേരിടുകയാണ്.ഇതിനപ്പുറത്തുള്ള മറ്റൊരു സ്ഥലത്ത് മണ്ണിടിഞ്ഞു കഴിഞ്ഞ ദിവസം ഒരു വീട് തകർന്നിരുന്നു.

Kozhikode
English summary
kozhikkode local school building under threat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X