കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നഷ്ടപ്പെട്ട പേഴ്‌സും രേഖകളും തപാലില്‍ തിരിച്ചെത്തി, പക്ഷെ പേഴ്‌സിലെ പണം സ്വാഹ!!

Google Oneindia Malayalam News

കോഴിക്കോട്: യാത്രക്കിടെ പേഴ്‌സും മറ്റും നഷ്ടപ്പെടുന്നത് പുതിയ കാര്യമല്ല. പലപ്പോഴും പലര്‍ക്കും ഇത് സംഭവിക്കാറുണ്ട്. ഒന്നുകില്‍ ഉടമയുടെ അശ്രദ്ധ അല്ലെങ്കില്‍ പോക്കറ്റടിക്കാരുടെ മോഷണം കാരണമാണ് പേഴ്‌സ് പോലുള്ള വസ്തുക്കള്‍ നഷ്ടപ്പെടാന്‍ കാരണം. അങ്ങനെ നഷ്ടപ്പെട്ടാലും ചിലര്‍ക്ക് മാത്രമെ ഇത് തിരിച്ചുകിട്ടാറുള്ളൂ. ചിലര്‍ പൊലീസില്‍ പരാതിപ്പെടുമെങ്കിലും ഉടനടി തിരിച്ച് കിട്ടാറുമില്ല.

പുതിയ കാലത്ത് സോഷ്യല്‍ മീഡിയയില്‍ യാത്രക്കിടെ എന്റെ പേഴ്‌സ് നഷ്ടപ്പെട്ടു എന്ന് അറിയിച്ചുള്ള നിരവധി പോസ്റ്റുകള്‍ കാണാറുണ്ട്. അങ്ങനെയുള്ള പല സംഭവങ്ങളിലും പിന്നീട് പേഴ്‌സ് തിരിച്ചുകിട്ടി എന്ന് പറഞ്ഞുള്ള മറുപടി പോസ്റ്റും വരാറുണ്ട്. ഇപ്പോഴിതാ സമാനമായ ഒരു സംഭവമാണ് കോഴിക്കോട്ട് നിന്ന് പുറത്ത് വരുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നഷ്ടപ്പെട്ട പേഴ്‌സാണ് യുവാവിന് നാല് ദിവസങ്ങള്‍ക്ക് ശേഷം തിരിച്ച് കിട്ടിയത്.

1

എന്നാല്‍ പേഴ്‌സ് നഷ്ടപ്പെട്ട കാര്യം സോഷ്യല്‍ മീഡിയയില്‍ അല്ലായിരുന്നു യുവാവ് പറഞ്ഞിരുന്നത്. പൊലീസ് സ്റ്റേഷനിലായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി നാലാമത്തെ ദിവസമാണ് യുവാവിന് പേഴ്‌സ് തിരിച്ച് കിട്ടിയത്. എന്നാല്‍ പേഴ്‌സ് തിരിച്ച് കിട്ടിയെങ്കിലും പൂര്‍ണമായി സന്തോഷിക്കാന്‍ യുവാവിന് സാധിച്ചില്ല. പേഴ്‌സിലുണ്ടായിരുന്ന 14000 രൂപ ഇല്ലാതെയാണ് പേഴ്‌സ് തിരിച്ചെത്തിയത്. ആ സംഭവം ഇങ്ങനെയാണ്...

ഇനിയങ്ങോട്ട് ആഡംബരജീവിതം, കൂടെ ഭാഗ്യദേവതയും; ത്രികോണ രാജയോഗം ഈ രാശിക്കാരുടെ ജീവിതം മാറ്റിമറിക്കുംഇനിയങ്ങോട്ട് ആഡംബരജീവിതം, കൂടെ ഭാഗ്യദേവതയും; ത്രികോണ രാജയോഗം ഈ രാശിക്കാരുടെ ജീവിതം മാറ്റിമറിക്കും

2

കോഴിക്കോട് താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി പുളിക്കില്‍ സാബിത്തിന് ആണ് തന്റെ പേഴ്‌സ് നഷ്ടപ്പെട്ടത്. ഡിസംബര്‍ 30 ന് ചെന്നൈയിലേക്ക് പോകാനായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു സാബിത്ത്. രാത്രി എട്ടോടെ ട്രെയിന്‍ കയറുകയും ചെയ്തു. ട്രെയിനില്‍ കയറിയ ശേഷമാണ് പേഴ്‌സ് നഷ്ടപ്പെട്ട കാര്യം സാബിത്ത് മനസിലാക്കുന്നത്. 14000 രൂപയും ഒട്ടേറെ രേഖകളും പേഴ്‌സില്‍ ഉണ്ടായിരുന്നു.

പുതുവര്‍ഷത്തിലെ ആദ്യദിനത്തിലും ബിഗ് ടിക്കറ്റ് ഭാഗ്യം മലയാളി പ്രവാസിക്ക്, ലഭിക്കുന്നത് കിലോകണക്കിന് സ്വര്‍ണം!പുതുവര്‍ഷത്തിലെ ആദ്യദിനത്തിലും ബിഗ് ടിക്കറ്റ് ഭാഗ്യം മലയാളി പ്രവാസിക്ക്, ലഭിക്കുന്നത് കിലോകണക്കിന് സ്വര്‍ണം!

4

ഡ്രൈവിംഗ് ലൈസന്‍സ്, എ ടി എം കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയായിരുന്നു പേഴ്‌സില്‍ ഉണ്ടായിരുന്നത്. ഇതോടെ സാബിത്ത് പൊലീസില്‍ പേഴ്‌സ് നഷ്ടപ്പെട്ടു എന്ന പരാതി നല്‍കി. ഇതിനിടെ ആണ് കഴിഞ്ഞ ദിവസം സാബിത്തിന്റെ വിലാസത്തില്‍ പേഴ്‌സും പേഴ്‌സിലെ ഡ്രൈവിംഗ് ലൈസന്‍സ്, എ ടി എം കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നീ രേഖകളും ലഭിച്ചത്.

ഭാഗ്യനമ്പര്‍ മറ്റൊരു ലോട്ടറിക്കാരന്റെ കൈയില്‍, കണ്ണുംപൂട്ടി വാങ്ങിച്ചു; 75 ലക്ഷം ലോട്ടറി വില്‍പനക്കാരന്ഭാഗ്യനമ്പര്‍ മറ്റൊരു ലോട്ടറിക്കാരന്റെ കൈയില്‍, കണ്ണുംപൂട്ടി വാങ്ങിച്ചു; 75 ലക്ഷം ലോട്ടറി വില്‍പനക്കാരന്

4

എന്നാല്‍ പേഴ്സിലുണ്ടായ 14,000 രൂപ തിരികെ കിട്ടിയില്ല. ഡിസംബര്‍ 30-ന് നഷ്ടപ്പെട്ട രേഖകള്‍ സാബിത്തിന് ജനുവരി മൂന്നിന് ആണ് ലഭിക്കുന്നത്. കാശ് തിരികെ ലഭിച്ചില്ലെങ്കിലും സുപ്രധാനമായ രേഖകള്‍ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് സാബിത്ത്. പേഴ്സ് ആരെങ്കിലും മോഷ്ടിച്ചതായിരുന്നോ അതോ തന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വീണ് പോയതാണോ എന്നൊന്നും സാബിത്തിന് അറിയില്ല.

Kozhikode
English summary
Kozhikkode: man's wallet lost and later returned by post, but the wallet has no money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X