കോഴിക്കോട് പെണ്‍വാണിഭം;പ്രതികള്‍ രാജ്യംവിട്ടു
കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തിലെ പ്രധാനപ്പെട്ട മൂന്ന് പ്രതികള്‍ വിദേശത്തേക്ക് കടന്നുഇതില്‍ ജുനൈസ്, സാബിര്‍ എന്നിവര്‍ മുമ്പ് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പ്രതികളാണ് .തത്കാല്‍ സംവിധാനം വഴി പാസ്‌പോര്‍ട്ട് എടുത്താണ് ഇവര്‍ രാജ്യം വിട്ടത്. കേസുണ്ടായിട്ടും ഇവര്‍ രാജ്യം വിടാനുണ്ടായ സാഹചര്യം പോലീസിന്റെ വീഴ്ചയായാണ് കണക്കാക്കുന്നത്. എന്തായാലും രണ്ട് പേരുടേയും പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ നടപടി ആയിട്ടുണ്ട്.

സെക്‌സ് റാക്കറ്റില്‍ പെട്ട് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഒക്ടോബര്‍ 23 നാണ് പോലീസില്‍ പരാതി നല്‍കിയത്. ഈ സമയത്ത് തന്നെ പ്രതികള്‍ രക്ഷപ്പെടാനുള്ള കരുനീക്കങ്ങള്‍ തുടങ്ങിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടും കാര്യമായ ഫലമില്ലാതെ വന്നപ്പോഴാണ് സംഭവം വാര്‍ത്തയായത്. ഇതോടെ പോലീസ് അന്വേഷണം കാര്യക്ഷമമാക്കി. എങ്കിലും ഇതിനിടെ മുഖ്യപ്രതികള്‍ രാജ്യം വിട്ടിരുന്നു.
കേസില്‍ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റില്‍ ആയിട്ടുള്ളത്. ഇതില്‍ സെക്‌സ് റാക്കറ്റിലെ ഇടനിലക്കാരിയായ സെറീന എന്ന യുവതിയും ഉണ്ട്.
രാജ്യം വിട്ട യുവാക്കളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിക്കഴിഞ്ഞാല്‍ അവര്‍ക്ക് തിരിച്ചുവരേണ്ടിവരും എന്നാണ് പോലീസ് പറയുന്നത്. തത്കാല്‍ സംവിധാനം വഴി പാസ്‌പോര്‍ട്ട് കിട്ടണമെങ്കില്‍ പോലീസ് വെരിഫിക്കേഷന്‍ വേണ്ട ആനുകൂല്യം ഉപയോഗിച്ചാണ് പ്രതികള്‍ വിദേശത്തേക്ക് കടന്നത്.












Click it and Unblock the Notifications