കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'അവന്‍ സാധുവായിരുന്നു... ലഹരിയാണ് എല്ലാത്തിനും കാരണം'; കോഴിക്കോട്ട് മകന്റെ കുത്തേറ്റ പിതാവ് പറയുന്നു

Google Oneindia Malayalam News

കോഴിക്കോട്: ലഹരി കാരണമാണ് മകന്‍ അക്രമ സ്വഭാവം കാണിച്ച് തുടങ്ങിയത് എന്ന് മകന്റെ കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന പിതാവ്. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ട് മകന്‍ മാതാ പിതാക്കളെ കത്തിയെടുത്ത് ആക്രമിച്ചത്. പിന്നീട് പൊലീസ് ആകാശത്തേക്ക് വെടി വെച്ചാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.

സംഭവത്തെ കുറിച്ച് പിതാവ് ഷാജി പറയുന്നത് ഇങ്ങനെയാണ്... ഷൈന്‍ ( മകന്‍ ) ഇങ്ങനെ ആയിരുന്നില്ല എന്നും സ്‌നേഹത്തോടെ പെരുമാറിയിരുന്ന സാധുവായിരുന്നു അവനെന്നും പിതാവ് പറയുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മകന്റെ പെരുമാറ്റത്തില്‍ മാറ്റം വന്ന് തുടങ്ങി.

dsqs

എല്ലാവരോടും ദേഷ്യം കാണിക്കുന്ന പ്രകൃതമാണ് അടുത്തിടെയായി ഷൈന്‍ പ്രകടിപ്പിക്കുന്നത്. അമ്മയോട് കാരണമില്ലാതെ വഴക്കിടുകയും ദേഷ്യം കാണിക്കുകയും ചെയ്യും. അതിന് ശേഷം പെട്ടെന്ന് സ്വഭാവം മാറി മറിയാന്‍ തുടങ്ങി. പിന്നീട് പെട്ടെന്ന് ദേഷ്യം വരികയും അതുപോലെ തന്നെ ശാന്തനാവുകയും ചെയ്യുന്ന പ്രകൃതമായി മാറി.

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും, രാജ്യത്തുടനീളം ഒരുലക്ഷം ശാഖകള്‍; വിപുലീകരണത്തിനൊരുങ്ങി ആര്‍.എസ്.എസ്സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും, രാജ്യത്തുടനീളം ഒരുലക്ഷം ശാഖകള്‍; വിപുലീകരണത്തിനൊരുങ്ങി ആര്‍.എസ്.എസ്

അമ്മയെ പല തവണ അടിക്കാന്‍ ഷൈന്‍ നോക്കിയിട്ടുണ്ട്. എന്നാല്‍ അടിച്ചിട്ടില്ല എന്നും പിതാവ് പറയുന്നു. സംഭവം നടന്ന ഞായറാഴ്ച ഏറെ വൈകിയാണ് ഷൈന്‍ വീട്ടിലെത്തിയത്. വീട്ടില്‍ വന്നതോടെ അച്ഛന്റേയും അമ്മയുടേയും ഫോണ്‍ എടുത്ത് ആരെയോ വിളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് തങ്ങള്‍ തടയാന്‍ ശ്രമിച്ചപ്പോഴാണ് ഷൈന്‍ കത്തിയെടുത്ത് ആക്രമിച്ചത്.

'ഇത് ആള് വേറെ ആണ്... മന്ത്രിമാരെ ഇറക്കി വിരട്ടാമെന്ന് കരുതേണ്ട'; മുഖ്യമന്ത്രിയോട് വി മുരളീധരന്‍'ഇത് ആള് വേറെ ആണ്... മന്ത്രിമാരെ ഇറക്കി വിരട്ടാമെന്ന് കരുതേണ്ട'; മുഖ്യമന്ത്രിയോട് വി മുരളീധരന്‍

അച്ഛനാണ് എന്ന് പറഞ്ഞ് ഷൈനിനെ അനുനയിപ്പിക്കാനുള്ള ഷാജിയുടെ ശ്രമവും വിഫലമായി. കത്തിയെടുത്ത് ഞാന്‍ അമ്മയേയും അച്ഛനേയും കൊന്നെന്ന് ഷൈന്‍ ആരെയോ വിളിച്ച് പറയുകയായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചാണ് ഷൈന്‍ ഈ അവസ്ഥയിലായത് എന്ന് ഷാജി പറയുന്നു. പല തവണ ഷൈനിനെ ലഹരി ഉപയോഗത്തില്‍ നിന്ന് വിലക്കിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുറത്താക്കുമെന്ന് ഗവര്‍ണര്‍ വെറുതെ പറഞ്ഞതല്ല.. കണ്ണിലുടക്കിയോ ആ പോയന്റ്? പക്ഷെ ഫലം..?പുറത്താക്കുമെന്ന് ഗവര്‍ണര്‍ വെറുതെ പറഞ്ഞതല്ല.. കണ്ണിലുടക്കിയോ ആ പോയന്റ്? പക്ഷെ ഫലം..?

ഞായറാഴ്ച പൊലീസ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ വീട്ടിലെത്തിയാണ് ഷൈനിനെ കസ്റ്റഡിയിലെടുത്തത്. ഷാജിയുടെ കാല് നേരത്തെ തന്നെ ഷൈന്‍ തല്ലിയൊടിച്ചിരുന്നു. കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഷൈനിനെ, ഏറെ നേരം അനുനയിപ്പിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ആകാശത്തേക്ക് രണ്ട് റൗണ്ട് വെടി ഉതിര്‍ക്കുകയും ചെയ്തിരുന്നു.

Kozhikode
English summary
Kozhikkode: son started showing violent behavior due to intoxication says father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X