ഇത് സൽക്കാര പ്രിയരുള്ള കോഴിക്കാടാണ്.... രണ്ട് കട്ടന്‍ ചായക്ക് 92 രൂപ; ബീച്ചിലെ ഹോട്ടലിനെതിരെ പരാതി
കോഴിക്കോട്: രണ്ട് കട്ടന്‍ ചായക്ക് 92 രൂപ. പഞ്ചനക്ഷത്ര ഹോട്ടലിലോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോഫി ഷോപ്പിലോ അല്ല. നന്മയുടെ നഗരമെന്ന് പേരുകേട്ട കോഴിക്കോട്ടെ സാധാരണ കടയിലാണ് രണ്ട് കട്ടന്‍ ചായ കുടിച്ചതിന് ജി.എസ്.ടി അടക്കം 92 രൂപ ഈടാക്കിയത്. ഇതിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്കുമാര്‍ എം.പി നഗരസഭാ ആരോഗ്യവിഭാഗത്തിന് പരാതി നല്കി.
ഗുജറാത്തി സ്ട്രീറ്റിലെ പഴയ കെട്ടിടത്തിനകത്ത് മരക്കസേരകള്‍ നിരത്തിയിട്ട, ശീതീകരിക്കാത്ത മുറിയില്‍ ഫാനിന് കീഴിലിരുന്ന് കട്ടന്‍ ചായ കുടിച്ചതിന് അമിത വില ചൂണ്ടിക്കാണിച്ച് ശ്രീജിത് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചർച്ചയായിരിക്കുകയാണ്. ഒരു കട്ടന്‍ ചായക്ക് 40 രൂപയാണ് വില. രണ്ട് കട്ടന്‍ ചായക്ക് എണ്‍പത് രൂപക്ക് പുറമെ 12 രൂപ ജി.എസ്.ടിയും ഈടാക്കുന്നുണ്ട്. കംപ്യൂട്ടര്‍ ബില്ലിന് പകരം ഓര്‍ഡര്‍ എടുക്കുന്ന പോക്കറ്റ് ബുക്കിലാണ് എഴുതി നല്‍കിയത്. എന്നാല്‍ സാധാരണ സൗകര്യമുള്ള കട മാത്രമാണിതെന്നും കട്ടന്‍ ചായക്ക് ഇത്രയധികം തുക ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അഡ്വ. ശ്രീജിത്ത് പറഞ്ഞു.

ചായക്ക് ഇത്രയധികം തുകയുണ്ടായിരുന്നെങ്കില്‍ നേരത്തെ പറയാമായിരുന്നില്ലേയെന്നാണ് ശ്രീജിത്ത് ചോദിച്ചത്. എന്നാല്‍ ഇവിടെ മാന്യന്മാരാണ് വരുന്നതെന്നും താങ്കളെ കണ്ടപ്പോള്‍ അങ്ങനെ തോന്നിയെന്നും അല്ലാത്തവര്‍ വന്നാല്‍ 44 രൂപയാണെന്ന് പറഞ്ഞ് തിരിച്ചയക്കാറാണ് പതിവെന്നുമുള്ള കടക്കാരുടെ മറുപടി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഇവിടെ മെനു പ്രദര്‍ശിപ്പിച്ചിട്ടില്ല. മറ്റാരും കയറാതിരിക്കാനാണ് യാതൊരു സൗകര്യമില്ലാത്ത കടയില്‍ ചായക്ക് അമിത വില ഈടാക്കുന്നതെന്ന് അഡ്വ. ശ്രീജിത്ത് പറഞ്ഞു. കോഴിക്കോടിന്റെ ഭക്ഷണ പാരമ്പര്യത്തിനെതിരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കമ്പ്യൂട്ടര്‍ തകരാറിനെ തുടര്‍ന്നാണ് ബില്ല് എഴുതിക്കൊടുത്തതെന്ന് ഹൗസ് ഓഫ് സ്പാരോസ് പാര്‍ട്ണര്‍ റഫീഖ് പ്രതികരിച്ചു. സാധാരണ ചായക്കടയല്ല ഇത്. കോഫി ഷോപ്പാണ്. ശ്രീജിത്തിനോട് മാപ്പ് പറഞ്ഞിരുന്നതായും അദ്ദേഹം പ്രതികരിച്ചു.
എന്നാല്‍ കഫേയിലെ വില നിര്‍ണയത്തിനുള്ള അധികാരം ഷോപ്പുടമകള്ക്കായതിനാല് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോര്പ്പറേഷന് ആരോഗ്യ വിഭാഗം മേധാവി ഡോ. ഗോപകുമാര്‍ പറഞ്ഞു. ജി.എസ്.ടി എഴുതിക്കൊടുത്തതിന് നടപടി സ്വീകരിക്കേണ്ടത് ജി.എസ്.ടി അധികൃതരാണ്. എന്നാല്‍ വില പ്രദര്‍ശിപ്പിക്കാത്തതിന് കഫേ ഉടമയിൽനിന്ന് പിഴ ഈടാക്കുമെന്ന് ഡോ. ഗോപകുമാര്‍ പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications