കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭരണഘടന സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടി;റിസോഴ്‌സ് പേഴ്‌സന്‍മാര്‍ ഒരുങ്ങി കഴിഞ്ഞു

  • By Desk
Google Oneindia Malayalam News

വടകര : സംസ്ഥാന സര്‍ക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷതമിഷന്‍ അതോറിറ്റിയും സംയുക്തമായി നടത്തിവരുന്ന ഭരണഘടന സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വടകര മേഖല റിസോഴ്‌സ് പേഴ്‌സന്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. വടകര ടൗണ്‍ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി ഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍പി മാരായ ബാലന്‍ മാസ്റ്റര്‍, മോഹന്‍ദാസ് എന്നിവര്‍ ക്ലാസെടുത്തു. സാക്ഷരതാ മിഷന്‍ ജില്ലാ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി രാധാകൃഷ്ണന്‍, എം ഷാജി, നോഡല്‍ പ്രേരക്മാരായ കെസി രാജീവന്‍, സി ഗോവിന്ദന്‍ സംസാരിച്ചു.

കുന്നുമ്മല്‍, തൂണേരി, പേരാമ്പ്ര, തോടന്നൂര്‍, പന്തലായനി, മേലടി, വടകര എന്നീ ബ്ലോക്കുകളിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും കൊയിലാണ്ടി, പയ്യോളി, വടകര നഗരസഭകളില്‍ നിന്നുള്ള ആര്‍.പി മാരും, സാക്ഷരതാ മിഷന്‍ വിഭാവനം ചെയ്ത പ്രത്യേക പദ്ധതിയിലെ ഇന്‍സ്ട്രക്ടര്‍മാരും, ബ്ലോക്ക്-പഞ്ചാത്ത്-നഗരസഭയിലെ നോഡല്‍ പ്രേരക്മാര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്.

ingauration

ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വടകര മേഖല റിസോഴ്‌സ് പേഴ്‌സന്‍മാര്‍ക്കുള്ള പരിശീലന പരിപാടി വടകര നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

വടകര മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ 2019 ജനുവരിയില്‍ തുടങ്ങുന്ന
കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിജിഡിസിഎ (പ്രവേശന യോഗ്യത:

ഡിഗ്രി), ഡി.സി.എ(യോഗ്യത: +2), ഡിഡിറ്റിഒഎ(യോഗ്യത: എസ്എസ്എല്‍സി).

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്

(യോഗ്യത: എസ്.എസ. എല്‍.സി). അപേക്ഷ ഫോറവും, പ്രോസ്പെക്ടസും ഐ.എച്ച്.ആ.ഡി

വെബ്ബ് സൈറ്റില്‍ (www.ihrd.ac.in) നിന്നും ഡൌണ്‍ ലോഡ് ചെയ്യാവുന്നതാണ്.

അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും,

രജിസ്ട്രേഷന്‍ ഫീസ്‌: 150രൂ,ക്യാഷ്/ഡി.ഡി, എസ്.സി, എസ്.ടി:100 രൂ) സഹിതം

വടകര മോഡല്‍ പോളിടെക്നിക് കോളജ് ഓഫീസില്‍ ജനുവരി 10ന് മുന്‍പായി

അപേക്ഷിക്കേണ്ടതാണ്.

Kozhikode
English summary
kozkikode local news about saksharatha mission programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X