കോഴിക്കോട് ജില്ലയില്‍ ഇന്ന് 385 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 350, 22184 പേര് നിരീക്ഷണത്തില്‍!!
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 385 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവരില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്ക് പോസിറ്റീവ് ആയി. ഏഴു കേസുകള്‍ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 376 പേര്‍ക്ക് പോസിറ്റീവായി. ഇന്ന് പുതുതായി വന്ന 1230 പേരുള്‍പ്പെടെ ജില്ലയില്‍ 22,184 പേര് നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 246105 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി.
കൂടാതെ രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 77 പേര് ഉള്‍പ്പെടെ 963 പേര് ആശുപത്രികളില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇന്ന് വന്ന 762 പേര് ഉള്‍പ്പെടെ ആകെ 9362 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 274 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 9088 പേര് വീടുകളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 87143 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 350 പേര് കൂടി രോഗമുക്തി നേടി.
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 0
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 2
കോഴിക്കോട് കോര്പ്പറേഷന് - 1
ഫറോക്ക് - 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 7
തൂണേരി - 1
കൂരാച്ചുണ്ട് - 1
കോഴിക്കോട് കോര്പ്പറേഷന് - 2
ചക്കിട്ടപ്പാറ - 1
ഫറോക്ക് - 1
എടച്ചേരി - 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് -94*
(കാരപ്പറമ്പ്, വേങ്ങേരി, നരിപ്പറ്റ, ബേപ്പൂര്‍, കാരന്തൂര്‍, എരഞ്ഞിപ്പാലം, പുതിയറ, കരുവിശ്ശേരി, ബിലാത്തിക്കുളം, മേരിക്കുന്ന്, ചക്കോരത്തുകുളം, തിരുത്തിയാട്, നല്ലളം, ചെലവൂര്‍, കല്ലായ്, എടക്കാട്, കോട്ടൂളി, കുറ്റിയില്‍താഴം, നടക്കാവ്, കിണാശ്ശേരി, കുളങ്ങരപീടിക, പട്ടയില്താഴം, എലത്തൂര്‍, വെസ്റ്റ്ഹില്‍)
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 6751
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 258