വീടിന് തീയിട്ട് യുവതിയേയും കുടുംബത്തേയും കൊലപ്പെടുത്താൻ ശ്രമം, കോഴിക്കോട് യുവാവ് പൊള്ളലേറ്റ് മരിച്ചു
നാദാപുരം: യുവതിയെ തീക്കൊളുത്തിക്കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു. കോഴിക്കോട് ജില്ലയിലെ വളയം ജാതിയേരിയിലാണ് സംഭവം നടന്നത്. 42 - കാരനായ വളയം സ്വദേശി രത്‌നേഷ് ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം നടന്നത്. യുവാവിന്റെ അതിക്രമത്തില്‍ യുവതിക്കും യുവതിയുടെ സഹോദരനും സഹോദര ഭാര്യയ്ക്കും പരുക്കേറ്റു എന്നാണ് വിവരം. മൂന്നു പേരുടെയും പരുക്ക് ഗുരുതരമല്ല. എന്നിരുന്നാലും പരിക്ക് പറ്റിയവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതിയെ പെട്രൊള്‍ ഒഴിച്ച് തീ കൊളുത്താനായിരുന്നു യുവാവ്. പിന്നാലെ വീടിന് അകത്ത് തീ ഇടാനും യുവാവ് ശ്രമിച്ചു. എന്നാൽ, വീട്ടുകാര്‍ സംഭവം അറിഞ്ഞതോടെ യുവാവ് സ്വയം തീക്കൊളുത്തി. തുടർന്ന് ഇയാള്‍ വീട്ടിലേക്ക് കയറി. പെൺകുട്ടിയോട് പ്രണയത്തിലായിരുന്നു രത്‌നേഷ്. എന്നാൽ, ഇരുവരുടേയും ബന്ധത്തിനോട് വീട്ടുകാർക്ക് താല്‍പര്യം ഇല്ലായിരുന്നു. തുടർന്ന് വീട്ടുകാർ യുവതിയുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തിരുന്നു.
Recommended Video

ഏപ്രിലിൽ മാസത്തിലെ ആദ്യ ആഴ്ച ആയിരുന്നു പെൺകുട്ടിയുടെ വിവാഹം നിശ്ച
യിച്ചിരുന്നത്. ഈ കാരണമായിരുന്നു യുവാവിനെ അതിക്രമത്തിന് പ്രേരിപ്പിക്കാൻ ഇടയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരുടെയും വീടുകൾ തമ്മിൽ അര കിലോ മീറ്ററിന്റെ വ്യത്യാസമാണ് ഉളളത്. ഈ വീട്ടിൽ എത്തിയായിരുന്നു യുവാവിന്റെ അക്രമം. വീടിന്റെ മുറ്റത്തുളള ഇരുമ്പ് ഗോവണി ഉപയോഗിച്ച് വീടിന്റെ മുകളിലെ നിലയിൽ കയറി. തുടർന്ന് വാതിൽ തകർത്ത് കിടപ്പ് മുറിയിൽ തീ വയ്ക്കുകയാണ് യുവാവ് ചെയ്തത്.












Click it and Unblock the Notifications