കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാദാപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കോവിഡ്, മൊത്തം രോഗബാധിതര്‍ 7, സ്ഥിതി ഗുരുതരം!!

Google Oneindia Malayalam News

നാദാപുരം: കോഴിക്കോട് കോവിഡ് രോഗികള്‍ വര്‍ധിക്കുന്നതിനിടെ ആശങ്കയേറ്റി നാദാപുരം മേഖല. ഇവിടെ കോവിഡ് സ്ഥിരീകരിച്ച ടൗണിലെ വ്യാപാരിയുടെ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൂടി രോഗബാധയേറ്റിരിക്കുകയാണ്. വളരെയധികം ആശങ്കയുണ്ടാക്കുന്ന വ്യാപനമാണിത്. ഇയാളുടെ ഭാര്യക്ക് നേരത്തെ തന്നെ കോവിഡ് സ്ഥിരീകരിച്ചതാണ്. മൊത്തം ഈ കുടുംബത്തില്‍ ഏഴ് രോഗബാധിതരാണ് ഉള്ളത്.

1

അതേസമയം ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള 76 പേരുടെ സ്രവ പരിശോധന ആരോഗ്യവകുപ്പ് നടത്തിയിരുന്നു. ഇതെല്ലാം നെഗറ്റീവായത് വലിയ ആശ്വാസമാണ് നാട്ടുകാര്‍ക്ക് നല്‍കിയത്. ചെക്യാട് പഞ്ചായത്തില്‍ ഇന്നലെ മാത്രം 86 പേരുടെ സ്രവമാണ് പരിശോധനയ്ക്കായി എടുത്തത്. കോവിഡ് പോസിറ്റീവായ പ്രവാസി വ്യാപാരിയുമായി സമ്പര്‍ക്കമുള്ളവരുടേത് അടക്കമുള്ള സ്രവമാണ് ശേഖരിച്ചത്. പരിശോധനയ്ക്ക് വിധേയരാവാന്‍ ഈ മേഖലയിലെ പലരും സന്നദ്ധമാകുന്നില്ല.

ഏറാമല പഞ്ചായത്തില്‍ 94 പേരുടെ സ്രവ പരിശോധനാ ഫലം വന്നപ്പോള്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബാക്കിയുള്ള 92 പേരുടെ ഫലവും നെഗറ്റീവാണ്. സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഏറാമല പഞ്ചായത്തിലും മറ്റേയാള്‍ ചോറോട് പഞ്ചായത്തില്‍ നിന്നുമാണ്. നേരത്തെ ഓര്‍ക്കാട്ടേരിയിലെ ബേക്കറിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്താന്‍ തീരുമാനിച്ചത്. 175 പേരുടെ ആന്റിജന്‍ പരിശോധന നടത്തിയപ്പോഴും നെഗറ്റീവായിരുന്നു.

എറാമല പഞ്ചായത്തിലെ തട്ടോളിക്കരയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചതോടെ 19ാം വാര്‍ഡ് പൂര്‍ണായി അടച്ചിരിക്കുകയാണ്. ഈ വാര്‍ഡിലെ കടകള്‍ പത്ത് മുതല്‍ രണ്ട് വരെ മാത്രമേ പ്രവര്‍ത്തിക്കൂ. മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 40 പേരുടെ സ്രവ പരിശോധനയും നടത്തും. അതേസമയം ഇറവിടം വ്യക്തമാകാതെ കോവിഡ് പോസിറ്റീവായ ഏറാമല പഞ്ചായത്തിലെ സ്ത്രീക്ക് ബന്ധുവീട്ടില്‍ നിന്നാണ് രോഗബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചു. ഇവര്‍ ഏറാമല പഞ്ചായത്തിലെ മുയിപ്രയുമായി സമ്പര്‍ക്കമില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

Kozhikode
English summary
kozhikode: 5 members in a family tested covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X