കോഴിക്കോട് 6 വയസുകാരിയെ പീഡിപ്പിച്ച സംഭവം; അയല്‍വാസി അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളത്ത് ആറു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. അയൽവാസിയും പിതാവിന്റെ സുഹൃത്തുമായ യുവാവിനെയാണ് പോലീസ് പിടികൂടിയത്. ബുധനാഴ്ച്ച രാത്രി പെൺകുട്ടിയുടെ അച്ഛനും ഇയാളും മദ്യപിച്ച് വീട്ടിലെത്തി അമ്മയുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ അമ്മയെ തേടി അച്ഛന്‍ വീടിന് പുറത്തേക്ക് പോയ സമയത്താണ് പീഡനം നടന്നത്.
വീട്ടില്‍ തിരിച്ചെത്തിയ മാതാപിതാക്കൾ രക്തസ്രാവം കണ്ടതിനെ തുടർന്ന് കുട്ടിയെ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി ഇപ്പോഴും മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. പഞ്ചായത്തിലെ 15 ാം വാർഡിൽ മാളൂർമ്മൽ ക്വാറിക്കടുത്താണ് കുടുംബം താമസിക്കുന്നത്.
Recommended Video


കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുകളുണ്ടെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. അബോധാവസ്ഥയിൽ തുടരുന്നതിനാൽ കൂട്ടിയുടെ മൊവി രേഖപ്പെടുത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. വടകര റൂറൽ എസ്പി ശ്രീനിവാസ് താമരശ്ശേരി ഡിവൈ.എസ്.പി പ്രിഥിരാജ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.












Click it and Unblock the Notifications