കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

7 പോലീസുകാര്‍ ക്വാറന്റൈനില്‍, ആത്മഹത്യ ചെയ്തയാള്‍ക്ക് കോവിഡെന്ന് സംശയം, സഹായിച്ചവരും ക്വാറന്റൈനില്‍!

Google Oneindia Malayalam News

കോഴിക്കോട്: കഴിഞ്ഞ ദിവസം ജില്ലയില്‍ ആത്മഹത്യ ചെയ്തയാള്‍ക്ക് കോവിഡ് ബാധിച്ചിരുന്നുവെന്ന് സംശയം. ഇതേ തുടര്‍ന്ന് മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് പരിശോധന നടത്തിയ ഇന്‍സ്‌പെക്ടര്‍ അടക്കമുള്ളവരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. വെള്ളയില്‍ സ്റ്റേഷനിലെ ഏഴ് പോലീസുകാരോടും ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ മൃതദേഹം ആശുപത്രിയിലേക്ക് എടുക്കുന്നതിനായി പോലീസിനെ സഹായിച്ച 15 പേരോടും ഇതേ ആവശ്യം അറിയിച്ചിട്ടുണ്ട്.

1

27ന് ഉച്ചയ്ക്കാണ് കോഴിക്കോട് വെള്ളയില്‍ സ്വദേശി കൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത് പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് മുമ്പ് നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവായതിനെ തുടര്‍ന്നാണ് മൃതദേഹവുമായി അടുത്തിടപഴകിയവരെ ക്വാറന്റൈനിലാക്കാന്‍ തീരുമാനിച്ചത്. ഇവരുടെ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഈ സ്രവത്തിന്റെ പരിശോധനാ ഫലം വന്നാലേ കോവിഡ് സ്ഥിരീകരിക്കാന്‍ സാധിക്കൂ.

അതേസമയം നഗരത്തിലെ ഫ്‌ളാറ്റിലെ ജീവനക്കാരനായിരുന്നു ആത്മഹത്യ ചെയ്ത കൃഷ്ണന്‍. സെക്യൂരിറ്റിയായി ജോലി ചെയ്ത് വരികയായിരുന്നു. ഇയാള്‍ക്ക് എവിടെ നിന്നാണ് കോവിഡ് പിടിപ്പെട്ടതെന്ന് അറിയില്ല. സ്രവപരിശോധനാ ഫലം പോസിറ്റീവായാല്‍ കൃഷ്ണന്റെ വീടുമായി അടുത്തിടപഴകിയവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാന്‍ നിര്‍ദേശമുണ്ട്.

വെള്ളയില്‍ പോലീസ് സ്‌റ്റേഷന്റെ അകത്തേക്കുള്ള പ്രവേശം നിരോധിച്ചിട്ടുണ്ട്. പരാതി നല്‍കാനുള്ളവര്‍ക്ക് പുറത്ത് നിന്ന് നല്‍കാം. ഗൗരവമുള്ള പരാതികള്‍ക്ക് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. 24 മണിക്കൂറും പോലീസിന്റെ സേവനം സ്‌റ്റേഷന്‍ പരിധിയില്‍ ഉണ്ടാകും. ജീവനക്കാരെ രണ്ട് ഷിഫ്റ്റുകളിലാക്കും. അതേസമയം പരാതി ഫോണ്‍ മുഖേനയും അറിയിക്കാമെന്ന് പോലീസ് പറഞ്ഞു.

Kozhikode
English summary
kozhikode: 7 police officials quarantined after vellayil native who committed suicide suspicious of covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X