കോഴിക്കോട് 16കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി; നാല് പേര്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് ഉത്തർപ്രദേശ് സ്വദേശിയായ 16കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ പ്രതികള്‍ പിടിയിലായി.
ഉത്തർപ്രദേശ് സ്വദേശികളായ നാലു പേരാണ് പിടിയിലായത്.
ഇക്റാർ ആലം, അജാജ്, ഇർഷാദ്, ഷക്കീൽ ഷാ എന്നിവരാണ്പാ പൊലീസ് പിടിയിലായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഒന്നാമത്തെ റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കുകയായിരുന്നു.

ചെന്നൈയിൽ ഇറങ്ങേണ്ട പെൺകുട്ടിയെ പ്രതികൾ ട്രെയിനിൽ നിർബന്ധപൂർവം പാലക്കാട്ട് എത്തിക്കുകയായിരുന്നു. പാലക്കാട് നിന്ന് റോഡ് മാർഗ്ഗം കോഴിക്കോട്ടെത്തിച്ച ശേഷം പാളയത്തെ റൂമിൽ വെച്ചായിരുന്നു പീഡിപ്പിച്ചത്. പെൺകുട്ടി വാരണാസിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്.
ചെന്നൈയിലെ സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടി. യാത്രക്കിടയിൽ വെച്ചാണ് പ്രതികളുമായി പരിചയപ്പെട്ടത്. പെൺകുട്ടിയെ പ്രതികൾ ചെന്നൈയിൽ ഇറങ്ങാൻ സമ്മതിച്ചില്ല. പാലക്കാട്ട് എത്തിച്ച് അവിടെ നിന്ന് കോഴിക്കോട്ടേക്ക് റോഡ് വഴി എത്തിക്കുകയായിരുന്നു.
പാലക്കാട് ഇറക്കിയശേഷം ബസിലാണ് പെൺകുട്ടിയെ കോഴിക്കോട് എത്തിച്ചത്. കോഴിക്കോട് നഗരത്തിലുള്ള ഒരു ലോഡ്ജിൽ വച്ച് പെൺകുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് പ്രതികൾ ഇരയാക്കിയെന്നാണ് റെയിൽവേ പൊലീസ് അറിയിച്ചത്. ബലാത്സംഗം ചെയ്തശേഷം റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കുകയായിരുന്നു.
റെയിൽവേ പൊലീസ് പെൺകുട്ടിയെ ചൈൽഡ്‌ലൈനിന് കൈമാറി. തുടർന്ന് നൽകിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. കസബ പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.












Click it and Unblock the Notifications