കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

2 പെൺകുട്ടികളും സ്കൂളിൽ എത്തുന്നില്ല; ആബ്‌സെന്റ് ? പോയത് തൊട്ടടുത്ത സ്കൂളിലേക്ക്...

Google Oneindia Malayalam News

കോഴിക്കോട് : ജില്ലയിലെ ഒരു സ്കൂളിനുള്ളിൽ നടന്ന വ്യത്യസ്ത കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. എട്ടാം ക്ലാസിൽ പഠിക്കുന്ന രണ്ടു പെൺകുട്ടികൾ തുടർച്ചയായ രണ്ടു ദിവസം സ്കൂളിൽ പഠിക്കാൻ എത്തുന്നില്ല. കാരണം തിരക്കിയപ്പോഴാണ് കഥ അറിയുന്നത്.

തുടർച്ചയായ രണ്ടാം ദിവസവും എട്ടാം ക്ലാസിലെ രണ്ടു പെൺകുട്ടികൾ ക്ലാസ്സിൽ എത്താത്തതിനെ തുടർന്ന് അധ്യാപകർ അന്വേഷിച്ചു തുടങ്ങി. തുടർന്ന് പെൺകുട്ടികളുടെ രക്ഷിതാക്കളോട് വിവരം ചോദിച്ചു. എന്നാൽ, സംഭവം രക്ഷിതാക്കളും അറിഞ്ഞിട്ടില്ല. ഇരുവരും സ്കൂളിലേക്കെന്നും പറഞ്ഞ് പോകാറുണ്ടെന്നാണ് രക്ഷിതാക്കളിൽ നിന്നും കിട്ടിയ മറുപടി.

kod

പിന്നീട് കുട്ടികൾക്ക് വേണ്ടിയുള്ള അന്വേഷണം അധ്യാപകർ ആരംഭിച്ചു. എങ്ങോട്ട് പോയി എന്ന ആശങ്കയാണ് എല്ലാവരും പ്രകടിപ്പിച്ചത്. അവസാനം മൂന്നാം ദിവസം തന്നെ രണ്ടു പേരെയും കണ്ടെത്താൻ കഴിഞ്ഞു. അതും മറ്റൊരു സ്കൂളിൽ നിന്ന്.... അതെ, ജില്ലയിലെ മറ്റൊരു സ്കൂളിലെ ക്ലാസ് മുറിയിൽ നിന്നാണ് രണ്ട് പെൺകുട്ടികളെയും കണ്ടെത്തിയത്.

സാധാരണ കുട്ടികൾ ക്ലാസ്സുകൾ കട്ട് ചെയ്യാറുണ്ട്, പാർക്കിലും ബീച്ചിലും സിനിമയ്ക്കും എല്ലാം പോകാറുണ്ട് . പല സ്ഥലങ്ങളിലും കറങ്ങി നടക്കാറുണ്ട്. എന്നാൽ , ഇത് വേറിട്ട ഒരു കൗതുകമായി മാറി . ഇതിന് പിന്നിൽ മറ്റൊരു കഥയുണ്ട് . രണ്ട് എട്ടാം ക്ലാസുകാരികളും പോയത് മറ്റൊരു സ്കൂളിലെ ക്ലാസിലേക്ക്.

മുങ്ങി നടന്ന ഈ രണ്ട് പെൺകുട്ടികളിൽ ഒരാൾ ഇതിനു മുൻപ് പഠിച്ചിരുന്നത് ഈ സ്കൂളിലായിരുന്നു. ഇതിൽ ഒരു പെൺകുട്ടിക്ക് വീട് മാറേണ്ടി വന്നപ്പോൾ രക്ഷിതാക്കളുടെ നിർദ്ദേശപ്രകാരം സ്കൂളും മാറി. തനിക്ക് സ്കൂൾ മാറാൻ താല്പര്യമില്ലെന്ന് പല തവണ പെൺകുട്ടി തന്റെ രക്ഷിതാക്കളോട് ആവർത്തിച്ചിരുന്നുവെങ്കിലും ഇതു കേൾക്കാൻ രക്ഷിതാക്കൾ തയ്യാറായിരുന്നില്ല.

പിന്നീട് പുതിയ സ്കൂളിലേക്ക് കുട്ടിയെ ചേർത്തു. ശേഷം പുതിയ സുഹൃത്തുക്കളോട് തന്റെ വിഷമം പറയവെയാണ് പരിഹാരം കിട്ടിയത്. രണ്ടു സുഹൃത്തുക്കൾ ചേർന്ന് പരിഹാരം നിർദ്ദേശിച്ചത് പഴയ സ്കൂളിലേക്ക് പോകാനായിരുന്നു. പിന്നാലെ, ആർക്കും പിടി കൊടുക്കാതെ എത്തി ഇവർ സ്കൂളിന് മുന്നിൽ. ആരുമറിയാതെ സ്കൂളിലേക്ക് കയറി. പഴയ വിദ്യാർത്ഥിനി ധരിച്ചിരുന്നത് പഴയ യൂണിഫോമും പുതിയ കൂട്ടുകാരി ധരിച്ചത് കളർ ഡ്രസ്സും.

അതേസമയം, പഴയ സ്കൂളിലുള്ള ക്ലാസ് ടീച്ചറിന്റെ മുൻപിൽ പെടാതിരിക്കാൻ ഇരുവരും മാസ്കും ധരിച്ചു. ഇതിനുവേണ്ടി കോവിഡിന്റെ കരുതലാണെന്നും ഒരിക്കലും ക്ലാസ് മുറിയിൽ മാസ്ക് താഴ്ത്തില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. പിന്നീടും പഴയ സ്കൂളിലെ അധ്യാപകർ ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ യൂണിഫോം തയ്ച്ച് കിട്ടിയില്ല എന്ന കള്ളവും പറഞ്ഞു.

പബ്ജിക്ക് അടിമ! യുവാവിനെ കണ്ടപ്പോൾ മൂന്ന് മക്കളെ ഉപേക്ഷിച്ച് അമ്മ ഒളിച്ചോടി; ഒടുവിൽ !പബ്ജിക്ക് അടിമ! യുവാവിനെ കണ്ടപ്പോൾ മൂന്ന് മക്കളെ ഉപേക്ഷിച്ച് അമ്മ ഒളിച്ചോടി; ഒടുവിൽ !

അതേസമയം , സ്കൂൾ തുറന്നു അധികനാളുകൾ ആയിട്ടില്ലാത്തതിനാൽ അധ്യാപകർ വിദ്യാർഥികളുടെ ഈ കള്ളം വിശ്വസിക്കുകയും ചെയ്തു. പിന്നാലെ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് ചേർന്ന് വിദ്യാർത്ഥികളെ നിരീക്ഷിച്ചപ്പോഴാണ് പഴയ സ്കൂളിലേക്ക് എത്തുന്ന കാര്യം പുറത്തായത്.

Kozhikode
English summary
kozhikode: a story of 2 girls who went to another school in district goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X