'ശരീരത്തില്‍ കടന്ന് പിടിച്ചു';'കെഎസ്ആർടിസി ഉദ്യോഗസ്ഥനാ.. എനിക്ക് പേടിയാവുന്നു';'ഒരക്ഷരം മിണ്ടീല്ല'
കോഴിക്കോട്; കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. തിരുവനന്തപുരം - കോഴിക്കോട് ബസിലാണ് അധ്യാപിക യാത്ര ചെയ്തത്. കോഴിക്കോട് സ്വദേശിനിയായ അധ്യാപികയാണ് ഇര.
ബസിൽ ഉറങ്ങി കിടക്കുക്കുകയായിരുന്നു അധ്യാപിക. ഈ സമയത്തായിരുന്നു പിന്നിൽ ഇരിക്കുന്ന യാത്രക്കാരൻ ശല്യപ്പെടുത്തിയത്.
തൊട്ട് പിറകിൽ ഇരിക്കുന്ന യാത്രക്കാരന് അധ്യാപികയുടെ ശരീരത്തില്‍ കടന്ന് പിടിക്കുകയായിരുന്നു. എറണാകുളം പിന്നിട്ട് തൃശൂരിനോട് അടുത്തെത്തിയപ്പോൾ ആയിരുന്നു സംഭവം നടന്നതെന്ന് അധ്യാപിക പറഞ്ഞു.

വിഷയത്തിന് പിന്നാലെ ബസ് കണ്ടക്ടറോട് അധ്യാപിക പരാതി പറഞ്ഞിരുന്നു. എന്നാൽ, ബസ് കണ്ടക്ടർ സംഭവത്തെ വലിയ ഗൗരവമായി എടുത്തില്ല. അധ്യാപിക ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി രംഗത്ത് എത്തിയത്. തനിക്ക് അടുത്ത് യാത്രക്കാരായി വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഇവർ ഇത് കണ്ടിട്ടിരുന്നു. എന്നാൽ, സംഭവത്തില്‍ ഒരു അക്ഷരം പോലും പ്രതികരിച്ചില്ല. അതിൽ തനിക്ക് ഏറെ വിഷമം തോന്നിയെന്നും അധ്യാപിക വ്യക്തമാക്കി.

സംഭവത്തില്‍ ഒന്നും പ്രതികരിക്കാത്ത കണ്ടക്ടർക്ക് എതിരെയും കെഎസ്ആര്‍ടിസി ബസ് ഡ്രെവറിന് എതിരെയും പൊലീസിന് പരാതി നൽകുമെന്നും അധ്യാപിക പറഞ്ഞു. ആദ്യമായാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്. സുരക്ഷിതമെന്ന് കരുതിയാണ് രാത്രി യാത്രകള്‍ക്കായി കെ എസ് ആർ ടി സി യെ ആശ്രയിക്കുന്നതെന്നും അധ്യാപിക പറഞ്ഞു.

അതേസമയം, കെ.എസ്.ആര്.ടി.സി ബസിൽ ലൈംഗികാതിക്രമം നേരിട്ട അധ്യാപികയ്ക്ക് പിൻതുണയുമായി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത് എത്തി. ലൈംഗികാതിക്രമം നേരിടുകയും യുവതിയോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ കെ.എസ്.ആര്.ടി.സി എം.ഡിയോട് മന്ത്രി റിപ്പോർട്ട് തേടി. കണ്ടക്ടര്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ കുറ്റമാണ്. ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും മന്ത്രി പറഞ്ഞു.

അധ്യാപികയുടെ വാക്കുകള്‍ ഇങ്ങനെ: -
ഒരുപാട് ഇടങ്ങളില്‍ തൊടലും തൊണ്ടലും പിടിക്കലും നേരിട്ടിട്ടുണ്ട്. അന്നേരം തന്നെ ഉറക്കെ പ്രതികരിക്കാരാണ് ശീലം. ചുറ്റുമുള്ള മനുഷ്യര്‍ അത് ഏറ്റെടുത്ത് കട്ടക്ക് കൂടെ നിന്നിട്ടെ ഉള്ളു. തനിച്ച് യാത്ര ചെയ്യാനുള്ള ധൈര്യവും അത് തന്നെയാണ്.
ഇന്ന് പക്ഷെ ആദ്യമായി ആരും എന്നെ കേട്ടില്ല, എനിക് വേണ്ടി ഒരക്ഷരം മിണ്ടിയില്ല.. അതും നടന്നത് ഞാന്‍ ഏറ്റവും അധികം സ്വന്തമായി കാണുന്ന, സുരക്ഷിതത്വം അനുഭവിച്ചിട്ടുള്ള എന്റെ കെഎസ്ആർടിസി ബസ്സിനുള്ളില്‍.

കണ്ടിട്ട് പ്രതികരിക്കാതെ ഇരുന്നതും, ഒടുവില്‍ പരാതി പറഞ്ഞപ്പോള്‍ കയര്‍ത്ത് ബഹളം ഉണ്ടാക്കി. ട്രോമയില്‍ ഇരുന്ന എന്നെ മാനസികമായി തകര്‍ത്തതും ഒരു കെ എസ് ആർ ടി സ് ഉദ്യോഗസ്ഥന് ആണെന്ന് ഓര്‍ക്കുമ്പോള്‍ എനിക് പേടിയാവുന്നു.. പോലീസ് ഇടപെട്ടിട്ടു പോലും താന്‍ ചെയ്തത് തെറ്റാണെന്ന് മനസിലാക്കാതെ, അയാള്‍ ഇവിടെ സീറ്റില്‍ സമാധാനമായി മയങ്ങുന്നത് കാണുമ്പോള്‍ സഹിക്കുന്നില്ല.

എന്റെ കൂടെ നിന്ന് ഒരു വാക്കു മിണ്ടാത്ത ഈ ബസ്സിലെ എന്തിനോ വേണ്ടി ഓടുന്ന, പോലീസ് സ്റ്റേഷനില്‍ പോയാല്‍ സമയം പോകുന്ന പൗരന്മാരെ ഉപദ്രവിക്കാന്‍ താല്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ, എന്റെ നാട്ടിലെത്തി, വേണ്ട നടപടികളിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്. ദയവായി പറയട്ടെ. നിങ്ങളുടെ മുന്നില്‍ ഒരു സ്ത്രീ ഉപദ്രവിക്കപ്പെട്ടു കരയുമ്പോള്‍ കാണാത്ത പോലെ ഇരിക്കരുത്, അവളെ കുറ്റപ്പെടുത്തരുത്, അവളോട് കയര്‍ക്കരുത് ... താങ്ങാന്‍ ആവില്ല അത്... ഞാന്‍ ഇപ്പോള്‍ ഓക്കെ ആണ്,

ഉപദ്രവിക്കപ്പെട്ടതില്‍ ഉള്ള വേദന ഒക്കെ അയാളോട് പ്രതികരിച്ചപ്പോഴേ പോയിട്ടുണ്ട്.. പക്ഷെ ഇത്രേം നേരമായിട്ടും, സംഭവം കഴിഞ്ഞു 3 മണിക്കൂര്‍ ആയിട്ടും ആ കെ എസ് ആർ ടി സി ഉദ്യോഗസ്ഥനായ മനുഷ്യന് എന്നോട് വന്ന് ഒരു നല്ല വാക്ക് പറയാന്‍ തോന്നുന്നില്ലല്ലോ.. എന്നത് എന്നെ പിന്നെയും പിന്നെയും ഭയപ്പെടുത്തുന്നു, വേദനിപ്പിക്കുന്നു..

എന്തിനാ അത്രേം മണ്ടത്തിയായി പ്രതീക്ഷിക്കുന്നത് എന്ന് ചോദിക്കരുത്, ഞാന്‍ ഇങ്ങനെയാ, ഇത്രേം മനുഷ്യത്വം ഇല്ലാത്തവരെ എനിക് ഉള്‍കൊള്ളാന്‍ പറ്റുന്നില്ല.. ഇനി പഴയ പോലെ, കെ എസ് ആർ ടി സി മാസ്സാണ്, ഡ്രൈവര്‍ ഏട്ടന്മാരൊക്കെ നമ്മളെ അനിയത്തിമാരെയും മക്കളെയും പോലെ നോക്കും എന്ന ധൈര്യത്തില്‍ രാത്രി ഇങ്ങനെ ബസ്സില്‍ കയറി വരാന്‍ പറ്റുമോന്നറീല്ല - അധ്യാപിയുടെ വാക്കുകൾ .
Recommended Video
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications