കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാസ്‌ക് ധരിക്കാനോ ഞാനോ, പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി അസം സ്വദേശി, സംഭവിച്ചത്!!

Google Oneindia Malayalam News

നരിക്കുനി: കോവിഡ് കാലത്ത് ഏറ്റവുമധികം കേള്‍ക്കുന്ന കാര്യമായിരിക്കും മാസ്‌ക് ധരിക്കണമെന്നത്. പാലിക്കുന്നവരാണ് ഏറെയും. എന്നാല്‍ നരിക്കുനിയില്‍ രസകരമായതും എന്നാല്‍ ഗൗരവം അര്‍ഹിക്കുന്നതുമായ ഒരു സംഭവം നടന്നിരിക്കുകയാണ്. മാസ്‌ക് ഇടാതെ എത്തിയ അതിഥി തൊഴിലാളി കാരണം നട്ടം തിരിഞ്ഞിരിക്കുകയാണ് പോലീസും നാട്ടുകാരും. അംജദ് എന്ന അസം സ്വദേശിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്.

1

അംജദ് രാവിലെ പത്തരയോടെ എസ്ബിഐക്ക് സമീപത്ത് എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇയാളോട് അവടെ കൂടിയിരുന്നവര്‍ മുഖം മറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതൊന്നും നടക്കില്ലെന്നായിരുന്നു മറുപടി. എന്നാല്‍ അവിടെ നിന്ന് പോകാനും അംജദ് തയ്യാറായില്ല. ഇതോടെ നാട്ടുകാര്‍ക്ക് പോലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ പോലീസ് വന്നിട്ടും ഇയാള്‍ കുലുക്കമില്ലായിരുന്നു. പോലീസ് മാസ്‌ക് നല്‍കിയിട്ട് ഇയാള്‍ വാങ്ങാന്‍ പോലും തയ്യാറായില്ല.

Recommended Video

cmsvideo
കേരള മോഡലിലൂടെ കോവിഡിനെ തോല്‍പ്പിച്ച് ധാരാവി | Oneindia Malayalam

മാസ്‌ക് എന്തുവന്നാലും ധരിക്കില്ലെന്ന വാശിയിലായിരുന്നു അംജദെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതുവരെ താന്‍ മാസ്‌ക് വച്ചിട്ടില്ല, ഇനിയൊട്ട് ഉപയോഗിക്കാനും പോകുന്നില്ലെന്നായിരുന്നു ഇയാളുടെ മറുപടി. പോലീസ് പല തവണ പറഞ്ഞിട്ടും കേള്‍ക്കാന്‍ പോലും തയ്യാറായില്ല. ഇയാള്‍ ചളിക്കോട് ഭാഗത്താണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ താമസിക്കുന്ന കെട്ടിട ഉടമ എത്തി മാസ്‌ക് ധരിക്കാന്‍ പറഞ്ഞിട്ടും കേട്ടില്ലെന്ന ഭാവത്തിലായിരുന്നു അംജദ് ഖാന്‍.

പിന്നീട് നടന്നതാണ് ഏറ്റവും രസകരം. നാല് മണിക്കൂറോളമാണ് മാസ്‌കിന്റെ ആവശ്യകതയെ കുറിച്ച് ഇയാളെ ബോധവത്കരിച്ചത്. പക്ഷേ അതുകൊണ്ടൊന്നും ശ്രമം വിജയിച്ചില്ല. മാസ്‌ക് ധരിക്കാത്തത് കൊണ്ട് അംജദിനെ ജോലിക്ക് കൊണ്ടുപോയിരുന്നയാള്‍ ഇപ്പോള്‍ ഒപ്പം കൂട്ടാറുമില്ല. ഇതിനിടയില്‍ സര്‍ക്കാരിന്റെ കോവിഡ് സെല്ലിലേക്ക് മാറ്റാനായി ആംബുലന്‍സ് വിളിച്ചെങ്കിലും ലഭിച്ചില്ല. ഇയാളെ മാസ്‌ക് ധരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ മുറിയിലേക്ക് മടങ്ങാനാണ് പോലീസ് ആവശ്യപ്പെട്ടത്. കെട്ടിട ഉടമയോട് പിന്തുടരാനും ആവശ്യപ്പെട്ടു. ശ്രമം വിജയിക്കാത്തതിന്റെ നിരാശയിലാണ് പോലീസും ആരോഗ്യ പ്രവര്‍ത്തകരും മടങ്ങിയത്.

Kozhikode
English summary
kozhikode: assam native adamant, says never use mask, police interferes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X