Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി; കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു

കോഴിക്കോട്: കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധി നഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഓട്ടോയില്‍ ശ്രീകാന്തിനെ കൂടാതെ മറ്റ് രണ്ടുപേർ കൂടിയുണ്ടായിരുന്നു. ഇതില്‍ ഒരാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഓട്ടോയില്‍ മദ്യപിച്ച് ഉറങ്ങുകയായിരുന്ന മറ്റൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

വെള്ളയില്‍ പൊലീസാണ് കേസ് നിലവില്‍ അന്വേഷിക്കുന്നത്. കോഴിക്കോട് എസിപി ഉള്‍പ്പെടേയുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ശ്രീകാന്തിന്റെ കാർ കത്തിച്ചതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ടവർക്ക് കൊലപാതകവുമായി ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടായിരുന്നോയെന്ന അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. . മരിച്ച ശ്രീകാന്ത് നേരത്തെ എലത്തൂർ സ്റ്റേഷനിലെ ഒരു കൊലപാതക കേസിലെ പ്രതി ആണെന്നും പൊലീസ്. പറഞ്ഞു.

crime

അതേസമയം, കൊച്ചിയില്‍ അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. തമ്മനം എകെജി കോളനിയിലെ മനീഷ് ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ അജിത് എന്നയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഏതാനും ദിവസങ്ങളായി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനൊടുവിലാണ് ഇന്ന് പുലർച്ചെ ഒരാളുടെ മരണത്തിലേക്ക് നയിക്കുന്ന ആക്രമണമുണ്ടായിരിക്കുന്നത് എന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+