കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാലുശ്ശേരിയില്‍ മാര്‍ക്കറ്റ് അണുവിമുക്തമാക്കി.... തുറക്കാന്‍ ധാരണ, പോലീസ് പരിശോധന കര്‍ശനമാക്കും!!

Google Oneindia Malayalam News

കോഴിക്കോട്: ബാലുശ്ശേരിയില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ട മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറക്കാന്‍. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. തുടര്‍ന്നാണ് തീരുമാനം. പഞ്ചായത്ത് അധികൃതരും പോലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് തീരുമാനമുണ്ടായത്. മാര്‍ക്കറ്റിന്റെ മെയിന്‍ റോഡ് പൂര്‍ണമായും അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. കിഴക്ക്, പടിഞ്ഞാറ് വശങ്ങളിലെ പ്രവേശന ഭാഗത്ത് ആളുകളെ നിയന്ത്രിക്കുന്നതിനായി സെക്യൂരിറ്റിയുടെ സേവനവും ഉണ്ടാകും.

1

Recommended Video

cmsvideo
Vladmir putin's fb page filled with mallu's comments | Oneindia Malayalam

അതേസമയം മാര്‍ക്കറ്റ് അണുവിമുക്തമാക്കി. ഇവിടെ പോലീസിന്റെ പരിശോധനയും തുറക്കുന്നതോടെ ശക്തമാക്കും. അതീവ ജാഗ്രത തന്നെ വേണമെന്നാണ് നിര്‍ദേശം. ഇതിനിടെ തിരുവമ്പാടി പഞ്ചായത്തില്‍ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പോലീസ് നടപടി കര്‍ശനമാക്കിയിട്ടുണ്ട്. തിരുവമ്പാടി അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയും താഴെ തിരുവമ്പാടിയിലുള്ളയാള്‍ക്കുമാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.

്അതേസമയം പലരുടെയും സമ്പര്‍ക്ക പട്ടിക വിപുലമായതിനാലാണ് കണ്ടെയിന്‍മെന്റ് സോണ്‍ ആക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. സമ്പര്‍ക്കത്തിലൂടെയാണ് നാല് പേര്‍ക്കും രോഗം പകര്‍ന്നത്. കഴിഞ്ഞ മാസം 27 മുതല്‍ നാലാം തിയതി വരെ അക്ഷയ കേന്ദ്രത്തില്‍ എത്തിയവര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. മേഖലയില്‍ ശക്തമായ നിരീക്ഷണവും പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ കോവിഡ് സ്ഥിരീകരിച്ചയാള്‍ എത്തിയതിനെ തുടര്‍ന്ന് തിരുവമ്പാടി സഹകരണ ബാങ്ക് മുഖ്യശാഖ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള 74 പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. അതേസമയം കോവിഡ് സ്ഥിരീകരിച്ചയാള്‍ ജൂലായ് 29ന് മാര്‍ടെക്‌സ് സന്ദര്‍ശിച്ചതിനാല്‍ അന്ന് വൈകീട്ട് മൂന്ന് മുതല്‍ ആറ് വരെ മാര്‍ടെക്‌സില്‍ എത്തിയവര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. വടകരയിലും കൊയിലാണ്ടിയിലും സങ്കീര്‍ണമായ അവസ്ഥ തന്നെയാണ് ഇപ്പോഴുമുള്ളത്.

Kozhikode
English summary
kozhikode: balussery market will open says panchayat authority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X