Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് വിദ്യാർത്ഥിയെ മർദിച്ച സംഭവം; പിടിഎ അംഗത്തെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: ബാലുശ്ശേരിയിൽ മോഷണക്കുറ്റം ആരോപിച്ച് സ്കൂൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ സ്കൂള്‍ പിടിഎ അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിഎ അംഗമായ സജിയെ ആണ് അറസ്റ്റ് ചെയ്തത്. സജിയാണ് മർദിച്ചതെന്ന് കുട്ടി പോലീസിൽ മൊഴി നൽകിയിരുന്നു.

ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പ്രതിക്കെതിരെ ഐപിസി 323, 341 വകുപ്പുകൾ ആണ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാലുശ്ശേരി കോക്കല്ലൂർ ഗവ ഹയർസെക്കന്‍റി സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിക്കാണ് കഴിഞ്ഞ തിങ്കളാഴ്ച ക്രൂര മർദ്ദനമേറ്റത്. ക്യാന്റീനിൽവെച്ചാണ് ഇയാൾ മർദിച്ചത്. കഴുത്തിൽ കുത്തിപ്പിടിച്ചുവെന്നും വലിച്ചിഴച്ചുവെന്നും മർദ്ദനമേറ്റ കുട്ടി മൊഴി നൽകിയിട്ടുണ്ട്.

kozhikode student

തിങ്കളാഴ്ച രാവിലെ സ്കൂൾ ഇന്‍റർവെൽ സമയത്തായിരുന്നു സംഭവം.ക്യാന്റീനിൽ നിന്ന് പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു പി ടി എ അംഗം സജി കുട്ടിയെ ആക്രമിച്ചത്.ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ചായിരുന്നു മര്‍ദനം. തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട കുട്ടിയെ ആദ്യം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

പിന്നാലെ കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഐപിസി 341,347 വകുപ്പുകൾ ചുമത്തി സജിക്കെതിരെ പോലീസ് കേസെടുത്തത്. സജിക്കെതിരെ ചൈൽഡ് ലൈനിന് പരാതി നൽകിയെന്നും ഇയാൾ സ്കൂളിൽ പ്രവേശിക്കരുതെന്ന് നിർദേശം നൽകിയതായും അധ്യാപകർ അറിയിച്ചു.എന്നാൽ സംഭവം നടന്നപ്പോൾ സ്കൂൾ അധികൃതർ കൃത്യമായ നടപടി സ്വീകരിച്ചില്ലന്നാണ് മതാപിതാക്കളുടെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+