കോഴിക്കോട് വന്‍ തീപിടിത്തം; തീ പടര്‍ന്നത് കാര്‍ ഷോറൂമിന് സമീപത്തെ ആക്രിക്കടയില്‍, ആളപായമില്ല
ചെറുവണ്ണൂര്‍: കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടിത്തം. ടൊയോട്ട കാര്‍ ഷോറൂമിന് സമീപത്തെ ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.
Recommended Video

ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ഇവിടെ തീ പടര്‍ന്നത്. തുടര്‍ന്ന് ജില്ലയിലെ 20 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും മലപ്പുറം ജില്ലയിലെ ഒരു യൂണിറ്റും എത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. പ്ലാസ്റ്റിക് കുന്നുകൂടി കിടക്കുന്ന ഒരു ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായത്. സമീപത്തെ വാഹന ഷോറൂമിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളും അഗ്നിശമന യൂണിറ്റുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ആളയപായം ഒന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. സമീപത്ത് പൊലീസ് സ്റ്റേഷനുണ്ടായിരുന്നതിനാല്‍ തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനായി. കഴിഞ്ഞ രണ്ട് മണിക്കൂറോളമായി അഗ്നിശമന സേന യൂണിറ്റുകള്‍ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. സമീപത്തെ കാര്‍ ഷോറൂമില്‍ നിന്നും കാറുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നുണ്ട്.












Click it and Unblock the Notifications