കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെള്ളത്തില്‍ വീണ് പിടഞ്ഞ് സഹല്‍, ഓടിയെത്തിയ ഇര്‍ഫാനും... അഴിയൂരില്‍ സംഭവിച്ചത്!!

Google Oneindia Malayalam News

വടകര: വെള്ളക്കെട്ടില്‍ പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയും രക്ഷിക്കാനെത്തിയ യുവാവും മരിച്ച സംഭവത്തില്‍ വിറച്ച് അഴിയൂര്‍. ജാസ്മിന കല്ലേരി ഈ ദുരന്ത നിമിഷത്തെ ഓര്‍ത്തെടുക്കുകയാണ്. ഇര്‍ഫാന്‍ ഓടിവരുമ്പോള്‍ ഞങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു ചാടല്ലേയെന്ന്. വെള്ളത്തില്‍ വൈദ്യുതി കമ്പിയുണ്ടായിരുന്നു. പക്ഷേ അപ്പോഴേക്കും അവന്‍ ചാടിയിരുന്നു. ജാസ്മിന ഈ സംഭവത്തിന് സാക്ഷിയായിരുന്നു. അഴിയൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സാണ് ഇവര്‍.

1

സഹലും ഇര്‍ഫാനും വെള്ളത്തില്‍ വീണുപിടയുമ്പോള്‍ കരയില്‍ ജാസ്മിന അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. സഹലിന്റെ ഉപ്പയുടെ സഹോദരിയുടെ ഭര്‍ത്താവ് സിറാജ് തോടിന്റെ കരയില്‍ നിന്ന് ഉച്ചത്തില്‍ വിളിക്കുന്നത് കേട്ടാണ് ഞാന്‍ അങ്ങോട്ടേക്ക് പോയത്. അവിടെയെത്തിയപ്പോള്‍ കണ്ടത് സഹല്‍ തോട്ടില്‍ കിടന്ന് പിടയുന്നതാണ്. രക്ഷിക്കാനായി തോട്ടിലേക്ക് ഇറങ്ങാനായിരുന്നു എന്റെ ശ്രമം. അപ്പോള്‍ വെള്ളത്തില്‍ വൈദ്യുതി ലൈനുണ്ടെന്ന് സിറാജ് പറഞ്ഞത്.

Recommended Video

cmsvideo
Jolly calls son from jail to influence him | Oneindia Malayalam

പെട്ടെന്ന് തോന്നിയത് കൊണ്ട് ഉടന്‍ തന്നെ കെഎസ്ഇബിയെ വിളിച്ച് കാര്യം പറഞ്ഞു. എന്നാല്‍ അവര്‍ പോസ്റ്റ് നമ്പറാണ് ചോദിച്ചത്. അതൊന്നും നോക്കാന്‍ സമയമുണ്ടായിരുന്നില്ല. എല്ലാ ലൈനും ഓഫാക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും തോടിന്റെ കരയില്‍ നിന്ന് കൂട്ടനിളി ഉയര്‍ന്നു. സഹലിന്റെ ഉമ്മ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നു. നിലവിളി കേട്ട് ഇര്‍ഫാന്‍ തോടിന്റെ കരയിലേക്ക് ഓടിവരുന്നത് കണ്ടു. തോട്ടിലേക്ക് ചാടരുതെന്ന് ഞാനും സിറാജും ഉച്ചത്തില്‍ വിളിച്ച് പറഞ്ഞെങ്കിലും അവന്‍ അപ്പോഴേക്കും ചാടിയിരുന്നു.

ഇത് കണ്ട ഉടനെ സഹലിന്റെ അമ്മ കുഴഞ്ഞു വീണു. പിന്നീടാണ് സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളുടെ തട്ടം കൊണ്ട് ലൈന്‍ കെട്ടിവലിച്ച് രണ്ട് പേരെയും കരയ്ക്ക് കയറ്റിയതെന്ന് ജാസ്മിന പറഞ്ഞു. ഞായറാഴ്ച്ച രാത്രിയാണ് ഇവിടെ തെങ്ങ് പൊട്ടിവീണ് വൈദ്യുത ലൈന്‍ വെള്ളക്കെട്ടില്‍ വീണത്. വൈദ്യുതി വിതരണം മുടങ്ങിയ വിവരം അറിയിച്ചിട്ടും പ്രശ്‌നം പരിഹരിച്ചില്ലെന്നും ബോര്‍ഡിന്റെ അനാസ്ഥയാണെന്നും പരാതിയുണ്ട്.

Kozhikode
English summary
kozhikode: broken electric line taken two lives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X