കോഴിക്കോട് സ്ലീപ്പർ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; കൊല്ലം സ്വദേശി മരിച്ചു, 18 പേർക്ക് പരിക്ക്
കോഴിക്കോട്: തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. കൊല്ലം കാെട്ടുക്കൽ ആലംകോട് മനുഭവനത്തിൽ മോഹൻദാസിന്റെ മകൻ അമൽ ( 28) ആണ് മരിച്ചത് എന്നാണ് മനോരമ ഓൺലൈൻ. കോം റിപ്പോർട്ട് ചെയ്യുന്നത് . കോഹിനൂർ എന്ന പേരിൽ സർവീസ് നടത്തുന്ന ബസ് ആണ് കടലുണ്ടി മണ്ണൂർ പഴയ ബാങ്കിന് സമീപം ഇന്ന് പുലർച്ചെ രണ്ടരയോടെ അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ്സിൽ 27 യാത്രക്കാരും 3 ജീവവനക്കാരുമാണ് ഉണ്ടായിരുന്നത്.













Click it and Unblock the Notifications