കോഴിക്കോട് നിര്‍ത്തിയിട്ട ബസില്‍ കൂട്ടബലാത്സംഗം: ഇന്ത്യേഷ് കുമാർ രണ്ടുവർഷത്തിനുശേഷം പിടിയിൽ
2021 ജൂലൈ 21നാണ് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി നിർത്തിയിട്ടിരുന്ന ബസിനകത്ത് വച്ച് പീഡനത്തിനിരയാകുന്നത്.

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ നിര്‍ത്തിയിട്ട ബസില്‍ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയില്‍. കേസിലെ രണ്ടാം പ്രതിയായ ഇന്ത്യേഷ് കുമാറിനെ സേലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ ചേവായൂർ സ്വദേശിയായ യുവതിയാണ് അതിക്രൂരമാ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിനുശേഷം ഭക്ഷണം പാഴ്സൽ വാങ്ങി നൽകി യുവതിയെ ബൈക്കിൽ കയറ്റി കുന്ദമംഗലം ഓട്ടോ സ്റ്റാൻഡിനടുത്ത് ഇറക്കിവിടുകയും ചെയ്തു. മെഡിക്കൽ കോളജ് എസിപി കെ സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും സിറ്റിയിലെ സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ചേർന്നാണ് പ്രതിയെ കണ്ടെത്തിയത്. നേരത്തെ 2003ലെ കാരന്തൂര്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് ഒളിവിലുള്ള ഇന്ത്യേഷ് കുമാര്‍.
2021 ജൂലൈ 21നാണ് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി നിർത്തിയിട്ടിരുന്ന ബസിനകത്ത് വച്ച് പീഡനത്തിനിരയാകുന്നത്. സംഭവത്തിൽ കുന്ദമംഗലം സ്വദേശിയായ ഗോപീഷ് പത്താമൈൽ സ്വദേശിയായ മുഹമ്മദ് ഷമീർ, എന്നിവരെ പോലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്തെങ്കിലും രണ്ടാം പ്രതിയാ പന്തീർപാടം സ്വദേശി ഇന്ത്യേഷ് കുമാർ ഒളിവില്‍ പോവുകയായിരുന്നു. ഇദ്ദേഹത്തിന് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി വരികയായിരുന്നു. വീട്ടില്‍ നിന്നും ഇറങ്ങിയ യുവതിയെ ഇരുചക്രവാഹനത്തില്‍ കയറ്റി നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
പ്രതി തിരുവണ്ണാമലൈയിലുള്ള നാഗസന്യാസിമാരുടെ ആശ്രമത്തില്‍ എത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടെ എത്തിയെങ്കിലും പൊലീസ് എത്തുന്ന വിവരമറിഞ്ഞ് പ്രതി നേരത്തെ ഇവിടെ നിന്നും മുങ്ങിയിരുന്നു. തിരുവണ്ണാമലൈയിലെ ക്രൈം സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ സത്യനാഥിന്റെ സഹായത്തോടെ കേരള പോലീസ് ആശ്രമത്തില്‍ റെയ്ഡ് നടത്തിയെങ്കിലും ഇന്ത്യേഷ് കുമാര്‍ മഠാധിപതിയില്‍നിന്ന് 500 വാങ്ങി സ്ഥലം വിടുകയായിരുന്നു.

അതേസമയം കുട്ടിയുടെ അമ്മയെ പിന്നീട് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീ കൂടിയായിരുന്നു ഇവർ. യുവതി നേരത്തെയും പീഡനത്തിന് ഇരയായിട്ടുള്ളതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചികിത്സ തേടിയിരുന്ന യുവതി ഇത്തരത്തിൽ രോഗം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ നേരത്തെയും പലതവണ വീട് വിട്ടിറങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയപ്പോഴാണ് ഇവർ പീഡനത്തിനിരയായിട്ടുള്ളത്. ഇക്കാര്യം യുവതി അന്വേഷണ സംഘത്തോട് നേരിട്ട് വെളിപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications