കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ഐടി ഡെസ്റ്റിനേഷനാകുന്നു; കൈപിടിക്കാന്‍ റീബൂട്ട്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഐടി ഡെസ്റ്റിനേഷനാകാന്‍ തയ്യാറെടുത്ത് കോഴിക്കോട് നഗരം. സഹായിക്കാന്‍ ഐടി പ്രൊഫഷനല്‍സുകളുടെ കൂട്ടായ്മയായ കാഫിറ്റും. ആകെ 5,000ഓളം വരും കോഴിക്കോട്ടെ ഐടി മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം. ഗവണ്‍മന്റ് സൈബര്‍ പാര്‍ക്കില്‍ 14 കമ്പനികളുണ്ട്. ഊരാളുങ്കലില്‍ 46ഉം.

<strong>അമ്മയേയും മകനേയും പോലെ രാജ്യം വിൽക്കുന്ന ആളല്ല ഈ മനുഷ്യൻ, ല‍ജ്ജയുണ്ടെങ്കിൽ രാഹുല്‍ മാപ്പ് പറയണം</strong>അമ്മയേയും മകനേയും പോലെ രാജ്യം വിൽക്കുന്ന ആളല്ല ഈ മനുഷ്യൻ, ല‍ജ്ജയുണ്ടെങ്കിൽ രാഹുല്‍ മാപ്പ് പറയണം

കിന്‍ഫ്രയില്‍ 15ഉം ഹൈലൈറ്റ് മാളില്‍ 16ഉം കമ്പനികള്‍. ഇവയെല്ലാം ചേര്‍ന്നാലും കൊച്ചിയെയോ തിരുവന്തപുരത്തെയോ അപേക്ഷിച്ച് വളരെ പിന്നിലാണ് കോഴിക്കോട്. ഈ പോരായ്മ നികത്താനും കോഴിക്കോടിനെ ഐടി ഡെസ്റ്റിനേഷനായി മാറ്റിയെടുക്കാനും ഉദ്ദേശിച്ചാണ് ഐടി പ്രൊഫഷനല്‍സുകള്‍ ചേര്‍ന്ന് റീബൂട്ട് 2018 എന്ന പേരില്‍ സംഗമം സംഘടിപ്പിക്കുന്നത്.

IT Park

കാലിക്കറ്റ് ഫോറം ഫോര്‍ ഐ ടി (കാഫിറ്റ്) സംഘടിപ്പിക്കുന്ന റീബൂട്ട് ഐ ടി എക്‌സ്‌പോ 15, 16 തിയ്യതികളില്‍ ഗവ. സൈബര്‍ പാര്‍ക്കില്‍ നടക്കും. 15ന് രാവിലെ 10ന് കേരള ഐ ടി പാര്‍ക്ക് സി ഇ ഒ ഋഷികേശ് നായര്‍ ഉദ്ഘാടനം ചെയ്യും. ഐ ടി കമ്പനികളുടെ ഉല്പന്ന- സേവന പ്രദര്‍ശനം, തൊഴില്‍ മേള, ടെക് കോണ്‍ഫറന്‍സ് എന്നിവ നടക്കുമെന്ന് കാഫിറ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഐ ടി രംഗത്ത് മികച്ച സാധ്യതകളും കമ്പനികളും കഴിവുറ്റ വിദഗ്ധരും കോഴിക്കോട്ടുണ്ടെങ്കിലും തിരുവനന്തപുരത്തിനും കൊച്ചിക്കും ലഭിക്കുന്ന പരിഗണന കോഴിക്കോടിനു ലഭിക്കുന്നില്ലെന്നും ഐ ടി മാപ്പില്‍ കോഴിക്കോടിനെ അടയാളപ്പെടുത്തുകയാണ് റിബൂട്ടിന്റെ ലക്ഷ്യമെന്നും കാഫിറ്റ് സെക്രട്ടറി കെ വി അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. രണ്ടാം ദിനം നടക്കുന്ന തൊഴില്‍ മേളയില്‍ ഐ ടി കമ്പനികളിലെ ആയിരത്തോളം ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ കണ്ടെത്തും.

ബ്ലോക്ക് ചെയിന്‍, റോബോട്ടിക്‌സ്, സൈബര്‍ തട്ടിപ്പ്, എഐ സാങ്കേതികത തുടങ്ങി ഐ ടി രംഗത്തെ പുതിയ സാങ്കേതികതകളും പ്രവണതകളും പരിചയപ്പെടുത്തുന്ന ടെക് കോണ്‍ഫറന്‍സില്‍ ദബാജിനി മൊഹന്ദി, പിങ്കി കൃഷ്ണപിള്ള, വിമല്‍ ഗോവിന്ദ്, രവീന്ദ്രന്‍ കസ്തൂരി, ദിനേഷ് ബരേജ, ഉണ്ണി കോറോത്ത്, ഫിറോസ് മുഹമ്മദ് തുടങ്ങിയവര്‍ പ്രമുഖര്‍ വിഷയം അവതരിപ്പിക്കും.

പങ്കെടുക്കാന്‍ cafitreboot.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. കാഫിറ്റ് വൈസ് പ്രസിഡന്റ് കെ സി ദീപക്, ഇ വിവേക്, സി ഷാനവാസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode
English summary
Kozhikode City is planning to become an IT destination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X