കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Google Oneindia Malayalam News

കോഴിക്കോട്; കോഴിക്കോട്; ജില്ലയിൽ കോവിഡ് രോഗ വ്യാപനം രൂക്ഷമായ 12 പഞ്ചായത്തുകളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആർ ) കൂടുതലുള്ള കുരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ, ഏറാമല, ചക്കിട്ടപാറ, ഒളവണ്ണ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്.

kozhikode

കഴിഞ്ഞ ഒരാഴ്ചക്കിടെ 25 ശതമാനത്തിനു മുകളിൽ ടി പി ആർ ഉയർന്ന പഞ്ചായത്തുകളാണിവ.
കോവിഡ് രോഗ വ്യാപനം തടയുന്നതിന് ആവശ്യമായ കർശന നിയന്ത്രണങ്ങൾ പ്രദേശങ്ങളിൽ നടപ്പാക്കും.ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടംകൂടരുത്.
വിവാഹം, പൊതുചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണവും അഞ്ചായി പരിമിതപ്പെടുത്തി.

ചടങ്ങുകളും പരിപാടികളും സംബന്ധിച്ച വിവരങ്ങൾ കോവിഡ് ജാഗ്രതാ പോർട്ടലിലെ ഇവൻ്റ് രജിസ്റ്ററിൽ രജിസ്റ്റർ ചെയ്യുകയും റാപ്പിഡ് റെസ്പോൺസ് ടീം , സെക്ടറൽ മജിസ്ട്രേട്ടുമാർ, പൊലീസ് എന്നിവരെ അറിയിക്കേണ്ടതുമാണ്.
അനുമതിയില്ലാതെ ഒരു കൂടിച്ചേരലുകളും പാടില്ല.അവശ്യ സർവീസുകൾ, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ എന്നിവ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ മാത്രമേ പ്രവർത്തിക്കാവൂ.

തൊഴിലും, ഉപജീവനമാർഗങ്ങളും
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ രാത്രി ഏഴു വരെ മാത്രമേ അനുവദിക്കു. രാത്രി ഒമ്പത് വരെ പാഴ്സൽ നൽകാം.. എല്ലാ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നുവെന്ന് ആർ ആർ ടികളും സെക്ടറൽ മജിസ്ട്രേട്ടുമാരും ഉറപ്പുവരുത്തണം. പ്രോട്ടോകോൾ ലംഘനം ഉണ്ടായാൽ കുറഞ്ഞത് രണ്ടു ദിവസത്തേക്ക് സ്ഥാപനം അടച്ചിടുകയോ അല്ലെങ്കിൽ വിഷയത്തിൻ്റെ ഗൗരവമനുസരിച്ച് കൂടുതൽ നടപടി സ്വീകരിക്കുകയോ ചെയ്യും.

കൊവിഡ് കേസുകളിൽ റെക്കോഡ് വർധന; ഇന്ന് 19,577 പേര്‍ക്ക് രോഗം;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45കൊവിഡ് കേസുകളിൽ റെക്കോഡ് വർധന; ഇന്ന് 19,577 പേര്‍ക്ക് രോഗം;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45

ജലീലിന് മുഖ്യമന്ത്രിയും നൽകിയ പിന്തുണ അഴിമതിക്കുള്ള കഞ്ഞിവെയ്പ്പ്; വിമർശിച്ച് ശോഭാ സുരേന്ദ്രൻജലീലിന് മുഖ്യമന്ത്രിയും നൽകിയ പിന്തുണ അഴിമതിക്കുള്ള കഞ്ഞിവെയ്പ്പ്; വിമർശിച്ച് ശോഭാ സുരേന്ദ്രൻ

'ജഗദീശ്വരനായ പരമേശ്വരൻ എല്ലാം നോക്കിക്കാണുന്നുണ്ട്,ആത്മാർഥതയെ ആഘോഷിക്കുന്നവരോട്​ ദേഷ്യമില്ല''ജഗദീശ്വരനായ പരമേശ്വരൻ എല്ലാം നോക്കിക്കാണുന്നുണ്ട്,ആത്മാർഥതയെ ആഘോഷിക്കുന്നവരോട്​ ദേഷ്യമില്ല'

ഓക്സിജന് വേണ്ടി കാത്ത് നിൽക്കാൻ നിങ്ങൾ രോഗികളോട് പറയുമോ? കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതിഓക്സിജന് വേണ്ടി കാത്ത് നിൽക്കാൻ നിങ്ങൾ രോഗികളോട് പറയുമോ? കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

Kozhikode
English summary
Kozhikode collector announced Prohibition order in 12 Panchayaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X