കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്‌; കോവിഡ്‌ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്‌ കലക്ടര്‍

Google Oneindia Malayalam News

കോഴിക്കോട്‌: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കോഴിക്കോട്‌ ജില്ലാ കലക്ടര്‍ സാംബശിവറാവു ജില്ല പഞ്ചായത്ത്‌ സ്ഥാനാര്‍ഥികള്‍ക്ക്‌ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി.തിരഞ്ഞെടുപ്പ്‌ പ്രചരണങ്ങളില്‍ കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന്‌ കലക്ടര്‍ കര്‍ശന നിര്‌ദേശം നല്‍കി.കലക്ടറേറ്റിലെ കോണ്‍ഫറന്‍സ്‌ ഹാളില്‍ രണ്ടു ഘട്ടങ്ങളിലായി നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്തിലേക്ക്‌ മത്സരിക്കുന്ന 83 സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ്‌ പെരുമാറ്റ ചടങ്ങളും,മാര്‍ഗ നിര്‍ദേശങ്ങളും കലക്ടര്‍ വിശദീകരിക്കുകയും സ്ഥാനാര്‍ഥികളുടെ സംശയങ്ങള്‍ക്ക്‌ കലക്ടര്‍ മറുപടി നല്‍കുകയും ചെയ്‌തു.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾക്ക് മാർഗനിർദേശം നൽകി

കോവിഡ്‌ രോഗികള്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എന്നിവരുടെ പോസ്‌റ്റല്‍ വോട്ട്‌ സംവിധാനവും അദ്ദേഹം വിശദീകരിച്ചു.തിരഞ്ഞെടുപ്പ്‌ ചട്ടങ്ങള്‍, ഹരിത ചട്ടം തുടങ്ങിയവയും അതുമായി ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ സ്ഥാനാര്‍ഥികള്‍ക്ക്‌ വിശദീകരിച്ചു നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ടെ മാതൃക പെരുമാറ്റച്ചട്ട സംഹിത സ്‌താനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്‌താനാര്‍ഥികള്‍ക്കുമുള്ള ലഘുരേഖ, ഹരിത ചട്ടം സംബന്ധിച്ച മാര്‍ഗ രേഖകള്‍ അടങ്ങുന്ന പുസ്‌തകം എന്നിവ സ്ഥാനാര്‍ഥികള്‍ക്ക്‌ നല്‍കി.സ്ഥാനാര്‍ഥികള്‍ക്കുള്ള തിരച്ചറിയല്‍ രേഖയും സ്ഥാനാര്‍ഥികള്‍ക്ക്‌ വിതരണം ചെയ്‌തു. തിരഞ്ഞെടുപ്പ്‌ പ്രചരണം നടക്കുമ്പോള്‍.

kozhikoe

തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടയില്‍ കോവിഡ്‌ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്‌ ഗതാഗത മന്ത്രി ഈ കെ ശശീന്ദ്രനും സ്ഥാനാര്‍ഥികളോട്‌ നിര്‍ദേശിച്ചു. മാസ്‌ക്‌ ഉപയോഗം കര്‍ശനമാക്കുകയും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരക്കുമെന്നും മന്ത്രി അറിയിച്ചു.

മോഹന്‍ലാല്‍ വേറെ ലെവലാണ്, മമ്മൂട്ടിക്കും മേല്‍; നേരത്തെ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടെന്ന് ദേവന്‍മോഹന്‍ലാല്‍ വേറെ ലെവലാണ്, മമ്മൂട്ടിക്കും മേല്‍; നേരത്തെ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടെന്ന് ദേവന്‍

Kozhikode
English summary
Kozhikode collector request to candidates to ensure covid protocol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X