കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെല്‍ഫെയര്‍ ബന്ധം ചോദ്യം ചെയ്തതിന് നടപടി, കോഴിക്കോട്ട് കോണ്‍ഗ്രസില്‍ പ്രതിഷേധം!!

Google Oneindia Malayalam News

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും പ്രശ്‌നങ്ങള്‍. ഇക്കാര്യം ചോദ്യം ചെയ്തതിന് തങ്ങള്‍ക്കെതിരെ നടപടിയുണ്ടായെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കോഴിക്കോട്ട് കോണ്‍ഗ്രസില്‍ വന്‍ പ്രതിഷേധം തുടരുകയാണ്. അതേസമയം സഖ്യത്തെ ചൊല്ലി നടപടി എടുത്തത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും പ്രതിരോധത്തിലാണ്. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ സഖ്യത്തെ തുടര്‍ന്ന് ചിലയിടങ്ങളില്‍ നേട്ടമുണ്ടായെങ്കിലും മൊത്തത്തില്‍ വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. എന്നാല്‍ ഇത് ചോദ്യം ചെയ്തവര്‍ക്കെതിരെ നടപടി കൂടിയായതോടെ നേതാക്കള്‍ ഇതിനെ ഇപ്പോഴും പിന്തുണയ്ക്കുന്നുവെന്ന സൂചനയാണ് നല്‍കുന്നത്.

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

1

കോഴിക്കോട്ട ഡിസിസി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തങ്ങള്‍ക്കെതിരെയുള്ള നടപടി പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതേസമയം മറ്റൊരു ഗുരുതര ആരോപണവും ഇവര്‍ ഉന്നയിച്ചു. മുക്കത്ത് കോണ്‍ഗ്രസിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്നും പ്രവര്‍ത്തര്‍ ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ മുക്കം നഗരസഭയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം എടുത്ത തീരുമാനത്തെ ചേന്ദമംഗലൂരിലെ ബൂത്ത് കമ്മിര്‌റികള്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുത്തത്.

Recommended Video

cmsvideo
സ്വർണക്കടത്തിൽ പിണറായിക്കും ശ്രീരാമകൃഷ്ണനും പങ്കുണ്ടെന്ന് സ്വപ്ന | Oneindia Malayalam

നേരത്തെ തന്നെ വെല്‍ഫെയര്‍ ബന്ധം കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്ന് ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ചേന്ദമംഗലൂരില്‍ സഖ്യത്തെ ചോദ്യം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് ഡിസിസി ചെയ്തത്. എന്നാല്‍ തീരുമാനം നടപ്പാക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. ഇതോടെ നേതൃത്വം ഇവരെ പുറത്താക്കുകയായിരുന്നു. ഇതാണ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ വലിയ പ്രശ്‌നമായി മാറിയിരിക്കുന്നത്. വെല്‍ഫെയര്‍ ബന്ധത്തെ എതിര്‍ത്ത പ്രാദേശിക നേതാക്കള്‍ ബൂത്ത് കമ്മിറ്റികള്‍ പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ ജയിച്ച് വന്ന മണ്ഡലം ഭാരവാഹികളെ ഡിസിസി നേതൃത്വം അംഗീകരിക്കുന്നില്ലെന്നാണ് മുക്കത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.

ഹോട്ട് ലുക്കിൽ നടി നിഖിത ശർമ്മയുടെ ചിത്രങ്ങൾ വൈറൽ

അതേസമയം പുറത്താക്കിയവരെ ഇതുവരെ തിരിച്ചെടുത്തിട്ടില്ല. ഇതൊക്കെയാണ് ഇപ്പോള്‍ പ്രതിഷേധ രൂപത്തില്‍ പുറത്തേക്ക് വന്നത്. അമ്പതോളം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഡിസിസിക്ക് മുന്നില്‍ പ്രതിഷേധിച്ചത്. തിരുവമ്പാടി നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് മുക്കം നഗരസഭ. അതുകൊണ്ട് കോണ്‍ഗ്രസിലെ പരസ്യമായ മുസ്ലീം ലീഗിന് കൂടി ഭീഷണിയാണ്. ഇവിടെ ലീഗ് സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നത്. നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കം വെല്‍ഫെയര്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ അദ്ദേഹത്തിനെ ഈ വിഷയത്തില്‍ എതിര്‍പ്പ് അറിയിച്ചതിന് മാറ്റാന്‍ വരെ കോണ്‍ഗ്രസ് തയ്യാറായിരുന്നു. മുസ്ലീം ലീഗ് ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു.

Kozhikode
English summary
kozhikode congress facing workers wrath on welfare alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X