മിഠായി തെരുവില്‍ വഴിയോര കച്ചവടത്തിന് അനുമതി; കോര്‍പ്പറേഷന്‍ പ്രത്യേക കേന്ദ്രങ്ങള്‍ മാര്‍ക്ക് ചെയ്യും
കോഴിക്കോട്: മിഠായി തെരുവില്‍ കോര്‍പ്പറേഷന്റെ അനുമതിയുള്ള വഴിയോരക്കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താന്‍ അനുമതി. കേര്‍പ്പറേഷന്‍ ഇതിന് വേണ്ടി 36 കേന്ദ്രങ്ങള്‍ മാര്‍ക്ക് ചെയ്ത് നല്‍കും. കേര്‍പ്പറേഷന്‍ സ്ട്രീറ്റ് വെന്‍ഡിംഗ് കമ്മറ്റിയുമായി വ്യാപാരികളും പൊലീസും നടത്തിയ ചര്‍ച്ചയിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.
അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍

ഇളവുകളുടെ പശ്ചാത്തലത്തില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചെങ്കിലും വഴിയോരക്കച്ചവടം അനുവദിക്കില്ലെന്ന് നിലപാട് പൊലീസ് സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതേ തുടര്‍ന്ന് വ്യാപാരികളും പൊലിസും തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ച സംഘടിപ്പിച്ചത്. 100ല്‍ കൂടുതല്‍ കച്ചവടക്കാര്‍ക്കാണ് മിിയിത്തെരുവില്‍ കച്ചവടം നടത്താനുള്ള അനുമതിയുള്ളത്.
ലൈസന്‍സുള്ള ഈ കച്ചവടക്കാരെ കച്ചവടം നടത്താന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എന്നാല്‍ ഈ സാഹചര്യത്തില്‍ വഴിയോരക്കച്ചവടം നടത്തിയാല്‍ തിരക്ക് കൂടുമെന്നും അനുവദിക്കാനാവില്ലെന്നും പൊലീസ് നിലപാടെടുക്കുകയായിരുന്നു. കച്ചവടം നടത്തിയാല്‍ പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതോടെയാണ് കച്ചവടക്കാര്‍ പ്രതിഷേധവുമായി സംഘടിച്ചെത്തിയത്.
സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു തുടങ്ങിയ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് കച്ചവടക്കാര്‍ പൊലിസീനെതിരെ രംഗത്ത് എത്തിയത്.
ഇതിന് പിന്നാലെയാണ് കോര്‍പ്പറേഷനുമായി വ്യാപാരികള്‍ ചര്‍ച്ച നടത്തിയത്.
ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications