Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോടും യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിക്ക് ഞെട്ടിച്ച തോല്‍വി; 1200 ലേറെ വോട്ടിന്‍റെ പരാജയം

കോഴിക്കോട്: കൊച്ചിക്ക് പിന്നാലെ കോഴിക്കോട് കോര്‍പ്പറേഷനിലും യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റും. യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പിഎന്‍ അജിത 1200 ലധികം വോട്ടാനാണ് തോറ്റത്. ചേവായൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫിനോടാണ് യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റത്. യുഡിഎഫിന്‍റെ സിറ്റിങ് സീറ്റായിരുന്നു ചേവായൂരില്‍ ആയിരത്തിലേറെ വോട്ടിനുള്ള തോല്‍വി മുന്നണി നേതൃത്വങ്ങളെ ഞെട്ടിച്ചു.

Recommended Video

cmsvideo
    കൊച്ചിക്ക് പിന്നാലെ കോഴിക്കോടും UDFന് വമ്പൻ തിരിച്ചടി | Oneindia Malayalam

    പാര്‍ട്ടിയിലെ ഗ്രൂപ്പിസമാണ് ഇവിടെ തിരിച്ചടിയായതെന്നാണ് വിലയിരുത്തുന്നത്. കൊച്ചിയിലും മേയര്‍സ്ഥാനാര്‍ത്ഥിക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വിയാണ് ഉണ്ടായിരിക്കുന്നത്. ബിജെപിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാലിനെ ഒരു വോട്ടിന് പരാജയപ്പെടുത്തിയത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് ഇത്. ഐലന്‍ഡ് നോര്‍ത്ത് വാര്‍ഡിലാണ് വേണുഗോപാല്‍ മത്സരിച്ചത്.

    congress

    അതേസമയം, കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫും കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. കോഴിക്കോട് കോര്‍പ്പറേഷനില്‍ ആദ്യ ഫല സൂചനകള്‍ പുറത്തു വന്ന 42 വാര്‍ഡുകളില്‍ 28 വാര്‍ഡില്‍ എല്‍ഡിഎഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫ് 10 ഇടത്തും ബിജെപി 4 ഇടത്തും മുന്നിട്ട് നില്‍ക്കുന്നു. കൊച്ചി കോര്‍പ്പറേഷനില്‍ 32 സീറ്റില്‍ യുഡിഎഫിന് ലീഡുണ്ട്. എല്‍ഡിഎഫിന് 22 സീറ്റിലാണ് ലീഡ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+