Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവുനായ നിയന്ത്രണം: കോഴിക്കോട് നഗരസഭയെ മാതൃകയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: തെരുവു നായ്ക്കളുടെ ജനന നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കോഴിക്കോട് നഗരസഭയെ മാതൃകയാക്കിയാല്‍ പേവിഷബാധ മുക്ത കോഴിക്കോട് സാധ്യമാക്കാമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ജില്ലയിലെ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും ജനന നിയന്ത്രണ പദ്ധതി അടിയന്തിരമായി നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രത്യേക താത്പര്യമെടുക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. കോഴിക്കോട് നഗരസഭയോട് ചേര്‍ന്നുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടി പദ്ധതി ഏറ്റെടുക്കാന്‍ കഴിയുമോ എന്ന് നഗരസഭാ സെക്രട്ടറി പരിശോധിക്കണം.

1

ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും നഗരസഭാ സെക്രട്ടറിയും 2 മാസത്തിനുള്ളില്‍ കമ്മീഷനില്‍ സമര്‍പ്പിക്കണം. നഗരത്തില്‍ വര്‍ദ്ധിച്ചു വരുന്ന തെരുവുനായ ശല്യം സംബന്ധിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഇക്കഴിഞ്ഞ മാര്‍ച്ച് 22 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ നഗരസഭാ സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2019 മാര്‍ച്ചില്‍ ആരംഭിച്ച ജനന നയന്ത്രണ പദ്ധതിയില്‍ 8909 തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചു. ഫെബ്രുവരി 25 ന് തെരുവുനായ അക്രമണമുണ്ടായ സാഹചര്യത്തില്‍ ഡോക് സ്‌ക്വാഡ് സ്ഥലം സന്ദര്‍ശിച്ചു.

13182 തെരുവു നായ്ക്കള്‍ നഗരസഭാ പരിധിയിലുണ്ടെന്നാണ് 2018 മാര്‍ച്ചില്‍ കണ്ടെത്തിയത്. ഇത് ഒരു ദീര്‍ഘമായ പദ്ധതിയാണ്. 5 മുതല്‍ 6 വര്‍ഷം കൊണ്ടു മാത്രമേ ഫലം ലഭിക്കുകയുള്ളൂ.ശാസ്ത്രീയമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം കൂടി നടപ്പിലാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും നഗരസഭാ സെക്രട്ടറിയും 2 മാസത്തിനകം കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ പറഞ്ഞു. നേരത്തെ നിരപരാധിയായ തന്റെ മകനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത് കഞ്ചാവു കേസില്‍ പ്രതിയാക്കിയെന്ന അമ്മയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.കേസ് മേയ് 17ന് തിരൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. കോഴിക്കോട് പെരുമണ്ണ സ്വദേശി നിഹാലിനെയാണ് (24) ഇക്കഴിഞ്ഞ ജനുവരി 30 ന് ഉച്ചയ്ക്ക് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തതെന്ന് ഉമ്മ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മോട്ടോര്‍ ബൈക്കുകളിലെത്തിയ ഫറോക്ക് എക്‌സൈസ് ഉദ്യോഗസ്ഥരാണ് നിഹാലിനെ അറസ്റ്റ് ചെയ്തത്. മകനെ അറസ്റ്റ് ചെയ്യുമ്പോള്‍ അയാളുടെ കൈയില്‍ മയക്കുമരുന്ന് ഉണ്ടായിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. നിലമ്പൂര്‍ പരപ്പനങ്ങാടി എക്‌സൈെൈസ ഓഫീസുകളിലെ നാല് ഇആര്‍ഒമാരാണ് മകനെ പിടികൂടിയതെന്ന് പരാതിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+