കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരഞ്ചു പൈസ കുറക്കില്ല, അഡ്വാന്‍സ് നല്‍കിയവര്‍ക്കു തിരികെ വാങ്ങാം; ഹാളുകളുടെ വാടകവര്‍ധിപ്പിച്ചതിനെപ്പറ്റി കോഴിക്കോട് കോര്‍പ്പറേഷന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഹാളുകളുടെ പുതുക്കിയ വാടക കുറയ്‌ക്കേണ്ടെന്നുതന്നെ കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ തീരുമാനം. നേരത്തെ ബുക്ക് ചെയ്തവര്‍ക്കും കുറച്ചു നല്‍കേണ്ടതില്ലെന്ന് ഭരണസമിതി തീരുമാനിച്ചു. പുതുക്കിയ തുക നല്‍കാന്‍ സന്നദ്ധമല്ലാത്തവര്‍ക്ക് അടച്ചു തുക മുഴുവന്‍ തിരിച്ചു നല്‍കാനും തീരുമാനമായി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെയാണ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം.

<strong>ഇടുക്കിയില്‍ വന്‍തോതില്‍ വ്യാജവളം എത്തുന്നു...!!! ഉടുമ്പന്‍ചോലയില്‍ നിന്നും വ്യാജവളം പിടികൂടി</strong>ഇടുക്കിയില്‍ വന്‍തോതില്‍ വ്യാജവളം എത്തുന്നു...!!! ഉടുമ്പന്‍ചോലയില്‍ നിന്നും വ്യാജവളം പിടികൂടി

ജനുവരി ഒന്നു മുതലാണ് പുതിയ നിരക്ക് നിലവില്‍ വരുന്നത്. വര്‍ധിപ്പിച്ചത തുക ഒഴിവാക്കി നല്‍കണമെന്നു കാണിച്ച് 19 പേര്‍ കത്തു നല്‍കിയിട്ടുണ്ട്. എന്നാല്‍, വാടക കുറക്കേണ്ടതില്ലെന്നും ആവശ്യമുള്ളവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കാമെന്നും മേയര്‍ പറഞ്ഞു. ചെറിയ വര്‍ധനയേ ഉള്ളൂവെന്നും തെറ്റായ വാര്‍ത്ത പ്രചരിച്ചിതിനാലാണു സാംസ്‌കാരിക സംഘടനകള്‍ പ്രതിഷേധിച്ചതെന്നും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി ബാബുരാജ് യോഗത്തെ അറിയിച്ചു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സാംസ്‌കാരിക സംഘടനകളെക്കൂടി ചേര്‍ത്ത് സര്‍വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗ് കൗണ്‍സിലര്‍ സി. അബുദറഹിമാന്‍ ആവശ്യപ്പെട്ടു.

Kozhikode

വാടക കുറയ്ക്കണമെന്ന് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണനും ഇ. പ്രശാന്ത് കുമാറും ആവശ്യപ്പെട്ടു. കെട്ടിട നിര്‍മാണത്തിനുള്ള അനുമതി അപേക്ഷ സമര്‍പ്പിക്കുന്ന സങ്കേതം സോഫ്റ്റ് വെയര്‍ മാറ്റിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. സുവേഗ സോഫ്റ്റ് വെയറിലേക്ക് മാറ്റിയതുമൂലമുള്ള പ്രതിസന്ധികള്‍ ഈ മാസത്തോടെ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kozhikode
English summary
Kozhikode corporation's decision about hall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X