Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ദമ്പതികളെ അക്രമിച്ച സംഭവം: പ്രതി നടുവട്ടം സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: നഗരത്തില്‍ യുവ ദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. പ്രതിയെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ മുഹമ്മദ് അജ്മലാണ് മര്‍ദ്ദിച്ചതെന്നും മറ്റുള്ളവര്‍ക്കെതിരെ പരാതിയില്ലെന്നും പരാതിക്കാരന്‍ അറിയിച്ചു. നടപടി സ്വീകരിക്കുന്നതില്‍ പൊലീസ് കാലതാമസം വരുത്തിയെന്നും അശ്വിന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തില്‍ വച്ചായിരുന്നു സംഭവം. പത്ത് മണിയോടെ നഗരത്തില്‍ എത്തിയ ഇരിങ്ങാടന്‍പളളി സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവമുണ്ടായത്. ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ സംഘം ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് ഭര്‍ത്താവിനെ മര്‍ദ്ദിച്ചത്. പിന്നാലെ ദമ്പതികള്‍ നടക്കാവ് പൊലീസിനെയും സിറ്റി ട്രാഫിക് പൊലീസിനെയും സമീപിക്കുകയായിരുന്നു. അക്രമി സംഘത്തിന്റെ വാഹന നമ്പര്‍ അടക്കമാണ് പൊലീസില്‍ പരാതി നല്‍കിയത്.

kerala police

എന്നാല്‍ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അശ്വിന്‍ പറയുന്നു. തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ടത്. തുടര്‍ന്ന് അശ്വിന്റെയും ഭാര്യയുടെയും മൊഴി മെഡിക്കല്‍ കോളേജ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മര്‍ദ്ദനം, സ്ത്രീകള്‍ക്ക് നേരെ അപമര്യാദയായി പെരുമാറല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി സിനിമ കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന അശ്വിനോടും ഭാര്യയോടും നഗമധ്യത്തില്‍ വച്ച് അഞ്ചംഗ സ്ഘം അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് നിരവധിയാളുകള്‍ ഉണ്ടായിരുന്നിട്ടും ആരും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് അശ്വിന്‍ പറഞ്ഞു.

യാതൊരു പ്രകോപനവുമില്ലാതെ ഉള്ള ആക്രമണമായിരുന്നു. ഹെല്‍മറ്റ് ഇട്ടത് കൊണ്ട് അടി നേരെ കൊണ്ടില്ല. എല്ലാവരും യുവാക്കളാണ്. ഒരാള്‍ മാത്രമെ തല്ലാന്‍ വന്നിട്ടുള്ളൂ. ബാക്കിയുള്ളവര്‍ അവനെ പിടിച്ചുവെക്കുകയായിരുന്നു. എന്തിനാണ് അടിച്ചത് എന്ന് അറിയില്ല. കുടുംബവുമായി പുറത്തേക്ക് പോകാന്‍ പറ്റാത്ത അവസ്ഥയാണ്. മദ്യപിച്ചിട്ടുണ്ടോ എന്ന് സംശയമില്ലെന്നും അശ്വിന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+